KeralaLatest

എ.കെ ആന്‍റണിക്ക് ഇന്ന് 80 ആം പിറന്നാള്‍

“Manju”

80 ന്‍റെ നിറവില്‍ എ.കെ ആന്‍റണി

ശ്രീജ.എസ്

കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണിക്ക് ഇന്ന് 80 ആം പിറന്നാള്‍. മൂന്നര പതിറ്റാണ്ട് കേരള രാഷ്ട്രീയത്തിലും ഒന്നര പതിറ്റാണ്ടായി ദേശീയ രാഷ്ട്രീയത്തിലും തിളങ്ങി നില്‍ക്കുന്ന ആന്‍റണി കോവിഡിനെ അതിജീവിച്ച്‌ ഈ പിറന്നാള്‍ ദിനത്തിലും സജീവമാണ്. ജീവനായി കാണുന്ന പ്രസ്ഥാനത്തിന്റെ സ്ഥാപക ദിനത്തിലാണ് പിറന്നാള്‍.
രാഷ്ട്രീയത്തില്‍ ആന്‍റണിയുടെ സത്യസന്ധതയും ആത്മാര്‍ത്ഥതയും ഏവര്‍ക്കും മാതൃകയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ് ആന്റണിയെന്ന് കെ.സി.വേണുഗോപാലും പറഞ്ഞു.

എ.കെ.ആന്റണി അഥവാ അറയ്ക്കപറമ്പില്‍ കുര്യന്‍ ആന്റണി. ഭാരതത്തിന്റെ പ്രതിരോധമന്ത്രിയായിരുന്നു. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി, കേരള നിയമസഭാ പ്രതിപക്ഷനേതാവ് എന്നീ നിലകളില്‍ പ്രശസ്തനായ രാഷ്ട്രീയ നേതാവ്. 1977-1978, 1995-1996, 2001-2004 കാലയളവുകളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി. 1996 മുതല്‍ 2001 വരെ കേരള നിയമസഭയിലെ പ്രതിപക്ഷനേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1977-ല്‍ ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രിയാകുമ്പോള്‍ 37 വയസ്സായിരുന്ന ആന്റണിക്ക്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു.

Related Articles

Back to top button