Latest

17 മിനിറ്റിൽ ത്രില്ലടിപ്പിച്ച് ‘റോഡ്ഡി’: ശ്രദ്ധനേടി ഹ്രസ്വചിത്രം

“Manju”

17 മിനിറ്റിൽ ത്രില്ലടിപ്പിച്ച് റോഡ്ഡി എന്ന മലയാളം ഷോർട്ട് ഫിലിം. ‘മരണം നേർക്കുനേർ വന്നാൽ നിങ്ങൾക്ക് മുൻപിൽ രണ്ട് മാർഗങ്ങളാണുള്ളത്. ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ പ്രതിരോധിക്കുക’ എന്ന സന്ദേശമാണ് ഷോർട്ട്ഫിലും നൽകുന്നത്. സാരംഗ് വി ശങ്കർ സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വ ചിത്രത്തിൽ അഖിലേഷ് ഈശ്വർ, ശ്രീകാന്ത് രാധാകൃഷ്ണൻ, കെ. ആർ ജയശങ്കറുമാണ് പ്രധാനവേഷങ്ങളിൽ എത്തിയിരിക്കുന്നത്.

പിറ്റേദിവസം നടക്കുന്ന ഒരു ഇന്റർവ്യൂവിൽ പങ്കെടുക്കാനായി രാത്രി നഗരത്തിൽ എത്തിയിരിക്കുകയാണ് അഖിലേഷ് എന്ന ചെറുപ്പക്കാരൻ. അയാളെ കൂട്ടിക്കൊണ്ടുപോകാനായി സുഹൃത്ത് കാറുമായി എത്തുന്നു. താമസ സ്ഥലത്തേയ്ക്കുള്ള യാത്രക്കിടെ സുഹൃത്ത് മറ്റൊരിടത്തേയ്ക്ക് പോകുന്നതും ഈ സമയം ഭയപ്പെടുത്തുന്ന ഒരു സംഭവത്തിന് സാക്ഷിയാവുകയുമാണ് അഖിലേഷ്. തുടർന്ന് മരണം മുന്നിൽ കണ്ടുകൊണ്ടുള്ള ചെറുപ്പക്കാരന്റെ മാനസികാവസ്ഥയാണ് ചിത്രം പറയുന്നത്.

സുധീർ മോഹൻ രചന നിർവ്വഹിച്ചിരിക്കുന്ന ഹ്രസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നത് 10 ജി മീഡിയയ്ക്ക് വേണ്ടി വിപിൻ കുമാർ, ജിനു ജോർജ്, ലിക്കു മാഹി, ഷിബിൻ ശശിധരൻ, ശ്രീലാൽ എന്നിവരാണ്. പൃഥ്വിരാജ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ തുടങ്ങിയ താരങ്ങളാണ് ഹ്രസ്വചിത്രം സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയത്.

Related Articles

Back to top button