InternationalLatest
റഷ്യന്‍ വിമാനം തകര്‍ന്നുവീണു; 28 മരണം
റഷ്യന്‍ വിമാനം തകര്‍ന്ന് 28 മരണം. ഒരുകുട്ടിയുള്‍പ്പെടെ 22 യാത്രക്കാരും 6 ജീവനക്കാരുമാണ് അപകടത്തില്‍ മരണമടഞ്ഞത്. ഇന്നലെ പ്രാദേശിക സമയം ഉച്ചയോടെയാണ് സംഭവം നടന്നത്. പ്രാദേശിക തലസ്ഥാനമായ പെട്രോപാവലോവ്സ്ക – കാംചാറ്റ്സ്കിയില്‍ നിന്ന് പലാനയിലേക്ക് പോകും വഴിയാണ് അന്റൊനോവ് എഎന്‍ 26 എന്ന ഇരട്ട എന്ജിന് വിമാനമാണ് തകര്‍ന്നുവീണത്.
പലാന മേയര്‍ ഒല്‍ഗ മോഖിറെവയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ലാന്റിംഗിന് തൊട്ടുമുന്‍പ് ഇറങ്ങാന്‍ അനുമതി തേടി കണ്ട്രോള് റൂമില്‍ വിളിച്ചിരുന്നെങ്കിലും പിന്നീട് വിമാനവുമായുള്ള ആശയ വിനിമയം നഷ്ടമായിരുന്നുവെന്ന് റഷ്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു.