IdukkiKeralaLatest

മൂന്നാര്‍ ഇരവികുളം ദേശീയ ഉദ്യാനം അടച്ചു

“Manju”

മൂന്നാര്‍; മൂന്നാറില്‍ വരയാടുകളുടെ പ്രജനന കാലത്തോട് അനുബന്ധിച്ചു മാര്‍ച്ച്‌ മുപ്പത്തിയൊന്ന് വരെ ഇരവികുളം ദേശീയ ഉദ്യാനം അടച്ചിടും. ഇവിടെ 223 വരയാടുകള്‍ ഉണ്ടെന്നാണ് വനം വകുപ്പിന്റെ കണക്ക്. മാത്രമല്ല നീലഗിരി താര്‍ എന്നറിയപ്പെടുന്ന വരയാടുകളുടെ മലമേടാണ് ഇരവികുളം ദേശീയ ഉദ്യാനത്തിന്‍റെ ഭാഗമായ രാജമല.

അതേസമയം കൊവിഡ് പ്രോട്ടോകോള്‍ നിലനിക്കുന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് രാജമല സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കിയത്. എന്നാല്‍, വരയാടുകളുടെ പ്രജനന കാലം മുന്നില്‍ കണ്ട് എല്ലാ മാര്‍ച്ച്‌ മുപ്പത്തിയൊന്ന് വരെയും പാര്‍ക്ക് പൂര്‍ണമായും അടച്ചിടുന്ന പതിവുണ്ട്. മാത്രമല്ല വംശനാശഭീഷണി നേരിടുന്ന ഇനങ്ങളില്‍ ഒന്നാണ് വരയാടുകള്‍. പാര്‍ക്ക്‌ തുറന്നശേഷം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിക്കും. കഴിഞ്ഞ വര്‍ഷം രാജമലയില്‍ 111 വരയാട്ടിന്‍കുട്ടികളാണ് പിറന്നത്. ഉദ്യാനത്തിലാകെ ഇപ്പോള്‍ 223 വരയാടുകളുണ്ടെന്നാണ് വനംവകുപ്പിന്റെ ഔദ്യോഗിക കണക്ക്.

Related Articles

Back to top button