![](https://i0.wp.com/santhigirinews.org/wp-content/uploads/2021/07/9-2.jpeg?resize=272%2C185&ssl=1)
തിരുവനന്തപുരം :എസ്എസ്എൽസി പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചേക്കും. ഒരുക്കം പൂർത്തിയായി. പ്ലസ്ടു ഫലം ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. പ്രാക്ടിക്കൽ പരീക്ഷ തിങ്കളാഴ്ച അവസാനിക്കും. സെന്റർ മാറ്റിയ 36 സ്കൂളിലെ വിദ്യാർഥികളുടെ പരീക്ഷ ബുധനാഴ്ചയോടെ തീരും. മാർക്ക് അപ് ലോഡ് ചെയ്യുന്നത് പൂർത്തിയാക്കി പരീക്ഷാ ബോർഡ് ചേർന്ന് സൂക്ഷ്മ പരിശോധനയ്ക്കുശേഷം ഫലം പ്രഖ്യാപിക്കും