LatestThiruvananthapuram

കേരള ബാങ്ക് എടിഎമ്മുകളില്‍ നിന്ന് രണ്ടേമുക്കാല്‍ ലക്ഷം രൂപ നഷ്ടപ്പെട്ടു

“Manju”

തിരുവനന്തപുരം: കേരള ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് പണം തട്ടി. മൂന്ന് എടിഎമ്മുകളില്‍ നിന്ന് രണ്ടേമുക്കാല്‍ ലക്ഷം രൂപ നഷ്ടമായി. വ്യാജ എടിഎം കാര്‍ഡുകള്‍ ഉപയോ​ഗിച്ചാണ് പണം തട്ടിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് കേരള ബാങ്ക് എടിഎമ്മുകളില്‍ നിന്ന് മറ്റ് ബാങ്കുകളുടെ എടിഎം കാര്‍ഡുപയോ​ഗിച്ച്‌ പണം പിന്‍വലിക്കുന്നത് താല്ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് നഷ്ടം ഉണ്ടാകില്ലെന്ന് ബാങ്ക് വ്യക്തമാക്കി. സോഫ്റ്റ് വെയര്‍ തകരാറാണോ തട്ടിപ്പുകാര്‍ മുതലെടുത്തതെന്ന് സംശയം ഉയരുന്നുണ്ട്.

തിരുവനന്തപുരം, കാസര്‍ഗോഡ്, കോട്ടയം ജില്ലകളിലെ കേരള ബാങ്ക് എടിഎമ്മില്‍ നിന്നാണ് തട്ടിപ്പ് നടന്നത്. കഴിഞ്ഞ മൂന്നു ദിവസമായി എടിഎമ്മുകളില്‍ നിന്നും പണം നഷ്ടമാകുന്നത് ശ്രദ്ധിച്ച ബാങ്ക് ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ ബാങ്ക് അക്കൗണ്ടുള്ളവരാണ് കേരള ബാങ്ക് എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചിരിക്കുന്നതെന്നാണ് ബാങ്കിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. ഏത് ബാങ്കിന്റെയും എടിഎമ്മിലും മറ്റേത് ബാങ്കിന്റെയും എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ പണം പിന്‍വലിക്കാന്‍ സാധിക്കും.

Related Articles

Back to top button