IndiaLatest

മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തുന്ന നാല് താരങ്ങള്‍

“Manju”

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിന് മുമ്പായി മെഗാ താരലേലം നടക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്താന്‍ സാധ്യതയുള്ള നാല് താരങ്ങളെ വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക്‌ പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെ നിലനിര്‍ത്തിയേക്കുമെന്നാണ് ചോപ്ര പറയുന്നത്.

‘മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക്‌ പാണ്ഡ്യ എന്നീ മൂന്ന് താരങ്ങളെ നിലനിര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സ് നൂറ് ശതമാനം ആഗ്രഹിക്കും. വിദേശ താരങ്ങളില്‍ പൊള്ളാര്‍ഡായിരിക്കും മുംബൈയുടെ ആദ്യ ഓപ്ഷന്‍’ ചോപ്ര പറഞ്ഞു.
നാല് താരങ്ങളെ ഓരോ ടീമുകള്‍ക്കും നിലനിര്‍ത്താനാകുമെന്നാണ് പുറത്തുവന്നിരിക്കുന്ന പുതിയ വിവരം. മൂന്ന് ഇന്ത്യന്‍ താരങ്ങളെയോ ഒരു വിദേശ താരത്തെയോ അല്ലെങ്കില്‍ രണ്ട് വീതം ഇന്ത്യന്‍ താരങ്ങളെയും വിദേശ താരങ്ങളെയും നിലനിര്‍ത്താം എന്നാണ് പുതിയ തീരുമാനം. കഴിഞ്ഞ തവണ മൂന്ന് താരങ്ങളെയും നിലനിര്‍ത്തുകയും രണ്ട് റൈറ്റ് ടു മാച്ച്‌ അവസരവും ഫ്രാഞ്ചൈസികള്‍ക്ക് ഉപയോഗിക്കാമായിരുന്നു.

Related Articles

Back to top button