Uncategorized

പ്ലസ് വൺ പരീക്ഷാ തീയതിയിൽ മാറ്റം

“Manju”

തിരുവനന്തപുരം ; സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷാ തീയതിയിൽ മാറ്റം. പ്ലസ് വൺ മാതൃകാ പരീക്ഷ ‌ ജൂൺ 2ന് ആരംഭിക്കും. പൊതു പരീക്ഷ ജൂൺ 13 മുതൽ 30 വരെയായി നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. നേരത്തെ ജൂൺ മൂന്നിന് തീരുമാനിച്ച പ്ളസ് വൺ പരീക്ഷയാണ് ജൂൺ 13 മുതൽ 30 വരെയായി പുനക്രമീകരിച്ചത്. ഇതിന് മുന്നോടിയായി ജൂൺ 2 മുതൽ 7 വരെയായി മാതൃകാ പരീക്ഷയും നടത്തും.

ഒന്നാം വാല്യം പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായെന്നും മന്ത്രി വ്യക്തമാക്കി. ജൂൺ ഒന്നിന് വിപുലമായി പ്രവേശനോത്സവം നടത്തിയാകും പുതിയ അക്കാദമിക് വർഷത്തിന് തുടക്കമാകുക സംസ്ഥാന വ്യാപകമായി പ്രവേശനോത്സവം നടത്തും.

288 റ്റൈറ്റിലുകളിലായി 2,84,22,066 പാഠപുസ്തകങ്ങളാണ് തയ്യാറായത്. 7077 സ്‌കൂളുകളിലായി 9,57,060 കുട്ടികൾക്ക് കൈത്തറി യൂണിഫോമുകൾ വിതരണം ചെയ്യും. ജെൻഡർ യൂണിഫോം അതത് സ്‌കൂളുകൾക്ക് തീരുമാനിക്കാം. വിവാദമാകുന്നവ പാടില്ല. കുട്ടികൾക്ക് സൗകര്യപ്രദമാകുന്നത് മാത്രമേ അനുവദിക്കു. ഒന്നാം ക്ലാസ് പ്രവേശനം ഏപ്രിൽ 27 മുതൽ ആരംഭിക്കും.

2017 മുതൽ 2021 വരെയായി 9,34,310 വിദ്യാർത്ഥികളാണ് പൊതുവിദ്യാലയങ്ങളിലേക്ക് എത്തിയത്. പരീക്ഷാ പേപ്പർ മൂല്യനിർണയം സംബന്ധിച്ച സമരം അനാവശ്യമാണെന്നും മൂല്യനിർണയത്തെ വിഷയം ബാധിക്കാതിരിക്കാൻ ദിനം പ്രതി നോക്കേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം ഉയർത്തിയത് പുനഃക്രമീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

 

Related Articles

Check Also
Close
  • ..
Back to top button