Uncategorized

കനത്ത മഴയില്‍ മണ്ണിടിച്ചില്‍: 15 പേര്‍ മരിച്ചു

“Manju”

മുംബൈ: കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീണ് അപകടം. രണ്ടിടങ്ങളിലായുണ്ടായ മണ്ണിടിച്ചിലില്‍ 15 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. നിരവധിയാളുകള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അപകടത്തില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇതുവരെ 15ഓളം ആളുകളെ രക്ഷപ്പെടുത്തിയതായി ദുരന്ത നിവാരണ സേന അറിയിച്ചു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേയ്ക്ക മാറ്റി.

മണ്ണിനടിയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി മേഖലയില്‍ ശക്തമായ മഴയാണ്. ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Related Articles

Back to top button