IndiaLatest

ഈ ആപ്പുകള്‍ വൈറസ് വാഹകരാണ്.. ഡിലീറ്റ് ചെയ്യുക

 7 ആപ്പുകള്‍ ഉടന്‍ തന്നെ നിങ്ങളുടെ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യുക

“Manju”

സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ പ്രധാനമായും ഒന്നാണ് വൈറസുകള്‍.നമ്മള്‍ സ്മാര്‍ട്ട് ഫോണുകളില്‍ പലതരത്തിലുള്ള ആപ്ലികേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാറുണ്ട് .എന്നാല്‍ നമ്മള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ സുരക്ഷ എത്രമാത്രംമാണ് എന്ന് നമ്മള്‍ പലപ്പോഴും ചിന്തിക്കാറില്ല .
അത്തരത്തില്‍ നമ്മള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന പല ആപ്ലികേഷനുകളിലും വൈറസുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട് .അതുകൊണ്ടാണ് കഴിവതും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും മാത്രം ആപ്ലികേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക എന്ന് പറയുന്നത് .
അതിനു കാരണം അത്തരത്തില്‍ ഏതെങ്കിലും ആപ്ലിക്കേഷനുകളില്‍ വൈറസ് ഉണ്ട് എന്ന് ഗൂഗിള്‍ ഡിറ്റെക്റ്റ് ചെയ്തുകഴിഞ്ഞാല്‍ അതിനെ ഉടന്‍ തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യന്നതായിരിക്കും .അതുകൊണ്ടു തന്നെ സ്മാര്‍ട്ട് ഫോണുകളുടെ സുരക്ഷമുന്‍നിര്‍ത്തി കഴിവതും ഗൂഗിളിന്റെ പ്ലേ സ്റ്റോറുകളില്‍ നിന്നും മാത്രം ആപ്ലികേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ നോക്കുക .
ഇപ്പോള്‍ ജോക്കര്‍ വൈറസുകള്‍ വീണ്ടും ചില ആപ്ലിക്കേഷനുകളില്‍ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു .ഏകദേശം 5 ലക്ഷം ആളുകള്‍ വരെ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളില്‍ വരെയാണ് ജോക്കര്‍ വൈറസുകളെ കണ്ടെത്തിയിരിക്കുന്നത് .അത്തരത്തില്‍ ഇപ്പോള്‍ ഇവിടെ കൊടുത്തിരിക്കുന്ന 7 ആപ്ലികേഷനുകള്‍ നിങ്ങളുടെ ഫോണില്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡിലീറ്റ് ചെയ്യുക .
കളര്‍ മെസേജ് , സെക്യൂരിറ്റി ആപ്പ് ലോക്ക് , കണ്‍വീനിയന്റ് സ്കാനര്‍ 2, പുഷ് മെസേജ്-ടെക്‌സ്റ്റിംഗ്&എസ്‌എംഎസ് , ഇമോജി വാള്‍പേപ്പര്‍, സ്പെഷ്യല്‍ ഡോക് സ്കാനര്‍, ഫിങ്കര്‍ടിപ്പ് ഗെയിംബോക്സ് എന്നി ആപ്ലികേഷനുകളിലാണ് ഇപ്പോള്‍ വൈറസ് കണ്ടെത്തിയിരിക്കുന്നത്

Related Articles

Back to top button