Uncategorized

അഭിമാനമായി വനിത ഫൈറ്റർ പൈലറ്റ് മൗവ്യ സുദൻ

“Manju”

ശ്രീനഗർ : ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതിനു ശേഷം നല്ല വാർത്തകൾ നിരവധിയാണ്. ഭീകര പ്രവർത്തനങ്ങൾക്കും വിഘടനവാദങ്ങൾക്കും പഴയതു പോലെ കശ്മീരി മണ്ണിൽ ഇന്ത്യ വിരുദ്ധത നിറയ്ക്കാനാകുന്നില്ല. രാജ്യത്തിന്റെ സുരക്ഷ സേനയിലേക്ക് ജമ്മു കശ്മീരിൽ നിന്ന് നിരവധി പേരാണ് സൈനികരായി ചേരാനെത്തുന്നതും.

ഇന്ത്യൻ വ്യോമസേനയിലെ ഫൈറ്റർ പൈലറ്റായി ആകാശ യുദ്ധം നടത്താൻ തയ്യാറെടുക്കുകയാണ് കശ്മീരിലെ രജൗറിയിൽ നിന്നൊരു പെൺകുട്ടി. മൗവ്യ സുദൻ. രജൗറിയിലെ നൗഷേരയിൽ സുഷമയുടേയും വിനോദിന്റെയും മകളാണ് മൗവ്യ. കഴിഞ്ഞ ദിവസമാണ് ഫ്ലൈയിംഗ് ഓഫീസറായി മൗവ്യ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്.ഇന്ത്യൻ വ്യോമസേനയുടെ പന്ത്രണ്ടാമത്തെ വനിത ഫൈറ്റർ പൈലറ്റാണ് മൗവ്യ

ഹൈദരാബാദിലെ ഡിണ്ടിഗൽ എയർഫോഴ്സ് അക്കാഡമിയിൽ നിന്നാണ് മൗവ്യ പരിശീലനം പൂർത്തിയാക്കിയത്. എയർ ചീഫ് മാർഷൽ ആർ.കെ.എസ് ബദൗരിയ പങ്കെടുത്ത ചടങ്ങിലാണ്‌ ഔദ്യോഗികമായി മൗവ്യ വ്യോമസേനയുടെ ഭാഗമായത്. കുട്ടിക്കാലം മുതൽക്ക് തന്നെ ഫൈറ്റർ പൈലറ്റാവാനാണ് മൗവ്യ ആഗ്രഹിച്ചതെന്ന് അച്ഛൻ വിനോദ് ശർമ്മ പറയുന്നു.

Related Articles

Back to top button