Uncategorized

പവര്‍കട്ടുകള്‍ ഒഴിവാക്കണം: നിര്‍ദേശവുമായി കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: വേനല്‍ക്കാലത്ത് പവര്‍കട്ടുകള്‍ ഒഴിവാക്കണമെന്ന് വൈദ്യുതോത്പാദന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. വേനല്‍ക്കാലത്ത് വര്‍ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം സാധ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ കമ്പനികള്‍ കൈക്കൊള്ളണമെന്നും കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍.കെ. സിംഗ് നിര്‍ദേശിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും വരുംമാസങ്ങളിലെ ഉയര്‍ന്ന വൈദ്യുതി ഉപഭോഗം നിറവേറ്റുന്നതിന് സജീവമായ നടപടികള്‍ കൈക്കൊള്ളാനും മന്ത്രി ആവശ്യപ്പെട്ടു.

വേനല്‍മാസങ്ങളിലെ ഉയര്‍ന്ന വൈദ്യുതി ഉപഭോഗം നിറവേറ്റുന്നതിന് വൈദ്യുതി, കല്‍ക്കരി, റെയില്‍വേ മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകനയോഗത്തിലാണ് മന്ത്രി വൈദ്യുത കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്. വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ കല്‍ക്കരി അനുവദിക്കുന്നതിന് കേന്ദ്ര വൈദ്യുതി അഥോറിറ്റി സുതാര്യവും നീതിയുക്തമായ സംവിധാനം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

Related Articles

Back to top button