KeralaLatest

പാണിയത്ത് – തൃച്ചാറ്റുകുളം റോഡിന്റെ പൂര്‍ത്തീകരണ ഉദ്ഘാടനം 15 ന്

“Manju”

ആലപ്പുഴ: അരൂര്‍ നിയോജകമണ്ഡലത്തിലെ പാണിയത്ത് ജംഗ്ഷന്‍ മുതല്‍ തൃച്ചാറ്റുകുളം വരെയുള്ള റോഡിന്റെ പൂര്‍ത്തീകരണ ഉദ്ഘാടനം ജൂലൈ 15 ന് രാവിലെ 11.30 ന് പൂച്ചാക്കല്‍ സെന്റ് അഗസ്റ്റിന്‍ പാരിഷ് ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ചടങ്ങില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.

എ. എം ആരിഫ് എം.പി,ദലീമ ജോജോ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രമോദ്, ജില്ലാ പഞ്ചായത്തംഗം ബിനിത പ്രമോദ്, പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ രാജേഷ്, വാര്‍ഡ് അംഗങ്ങളായ കെ. ഇ കുഞ്ഞുമോന്‍, ബേബി ചാക്കോ, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍. അനില്‍കുമാര്‍, പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജിഷ രാമചന്ദ്രന്‍, തുടങ്ങിയവര്‍ പങ്കെടുക്കും.

ചേര്‍ത്തല എന്‍.എസ്.എസ് കോളേജ് ശ്രീനാരായണ കവലയില്‍ നിന്നും ആരംഭിച്ച്‌ തൃച്ചാറ്റുകുളം ജംഗ്ഷനില്‍ അവസാനിക്കുന്ന ചെങ്ങണ്ട- തൃച്ചാറ്റുകുളം റോഡിന്റെ മണിയാതൃക്കല്‍ മുതല്‍ തൃച്ചാറ്റുകുളം വരെയുള്ള 6.82 കി.മി. ദൂരം നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപ ചെലവിലാണ് നിര്‍മിച്ചത്.

Related Articles

Back to top button