IndiaKeralaLatest

റോഷി അഗസ്റ്റിന്‍ കേരള കോണ്‍ഗ്രസ് (എം) പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ്

“Manju”

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ .മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് -എം പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ഭാരവാഹികളെ തെരഞ്ഞെടുത്തു. പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറായി റോഷി അഗസ്റ്റിനേയും, ഡപ്യൂട്ടി ലീഡറായി ഡോ. എന്‍. ജയരാജിനെയും, പാര്‍ട്ടി വിപ്പായി അഡ്വ. ജോബ് മൈക്കിളിനെയും, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി അഡ്വ. പ്രമോദ് നാരായണനെയും, ട്രഷററായി അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെയും തെരഞ്ഞെടുത്തു.
രണ്ട് മന്ത്രി സ്ഥാനമെന്ന തീരുമാനത്തിലുറച്ച്‌ നില്‍ക്കുകയാണ് കേരളാ കോണ്‍ഗ്രസ്. അഞ്ച് എംഎല്‍എമാരുള്ള പാര്‍ട്ടിക്ക് രണ്ട് മന്ത്രിസ്ഥാനം വേണമെന്നാണ് ആവശ്യം. ഒരു മന്ത്രിസ്ഥാനമേ നല്‍കാനാവൂ എന്ന നിലപാടിലാണ് സിപിഎം. ഒരു എംഎല്‍എയുള്ള പാര്‍ട്ടിക്കും അഞ്ച് എംഎല്‍എമാരുള്ള പാര്‍ട്ടിക്കും ഒരേ പരിഗണന സ്വീകാര്യമല്ലെന്നാണ് കേരളാ കോണ്‍ഗ്രസില്‍ ഉയരുന്ന അഭിപ്രായം

 

Related Articles

Back to top button