InternationalLatest

കൊവിഡ് ബാധിതര്‍ പത്തൊന്‍പത് കോടി കടന്നു

“Manju”

ന്യൂയോര്‍ക്ക് ; ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചരലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 40,91,333 ആയി ഉയര്‍ന്നു. പതിനേഴ് കോടി മുപ്പത്തിനാല് ലക്ഷം പേര്‍ രോഗമുക്തി നേടി. യുഎസില്‍ മൂന്ന് കോടി നാല്‍പത്തിയൊന്‍പത് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് 6.24 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു. 24 മ​ണി​ക്കൂ​റി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് 38,949 പു​തി​യ കോ​വി​ഡ് കേ​സു​ക​ള്‍. 40,026 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.‌ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ട​യി​ല്‍ 542 പേ​രു​ടെ മ​ര​ണ​മാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു​വ​രെ 3,10,26,829 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 4,12,531 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചി​രു​ന്നു. 3,01,83,876 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. 4,30,422 സ​ജീ​വ കേ​സു​ക​ളാ​ണ് നി​ല​വി​ലു​ള​ള​ത്.

Related Articles

Back to top button