KeralaLatest

വസ്ത്രവ്യാപാരിയായ യുവതിയെ വെട്ടിക്കൊന്നു

“Manju”

കൊ​ടു​ങ്ങ​ല്ലൂ​ര്‍: വസ്ത്രവ്യാപാരിയായ യുവതിയെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതി റിയാസ് (28) മുന്‍പും പരശ്നക്കാരനാണെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ കടയിലെ ജീവനക്കാരനായിരുന്ന ഇയാള്‍ നേരത്തെയും പല പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നതായിട്ടാണ് പറയുന്നത്. യുവതി താമസിക്കുന്നതിന് അടുത്ത സ്ഥലത്തു തന്നെയാണ് ഇ‍യാളും താമസിക്കുന്നത്. നേരത്തെയും പ്രശ്നങ്ങള്‍ ഉണ്ടാക്കിയതോടെ റിയാസിനെ യുവതി കടയിലെ ജോലിയില്‍ ‍നിന്ന് ഒഴിവാക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നു കരുതുന്നു. യു​വാ​വ് ക്രൂ​ര​മാ​യി വെ​ട്ടി പ​രി​ക്കേ​ല്പി​ച്ച വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന ഉ​ട​മ​യാ​യ യു​വ​തി വെള്ളിയാഴ്ച രാവിലെ മ​രി​ച്ചു. എ​റി​യാ​ട് സ്കൂ​ളി​നു സ​മീ​പം നി​റ​ക്കൂ​ട്ട് എ​ന്ന ക​ട ന​ട​ത്തു​ന്ന ക​ലാ​പ​ള്ള നാ​സ​റി​ന്റെ ഭാ​ര്യ റി​ന്‍​സി (35) ആ​ണ് മ​രി​ച്ച​ത്. സ്ഥാ​പ​ന​ത്തി​ലെ മു​ന്‍ ജീ​വ​ന​ക്കാ​രന്‍ കൂടിയായ പ്രതി റി​യാ​സ് ഒ​ളി​വി​ലാ​ണ്. ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​ന് എ​റി​യാ​ട് ബ്ലോ​ക്കി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് റി​ന്‍​സി​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കു​ട്ടി​ക​ളു​മാ​യി ക​ട​യി​ല്‍​നി​ന്നു സ്കൂ​ട്ട​റി​ല്‍ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ റി​ന്‍​സി​യെ ബൈ​ക്കി​ടി​ച്ചു വീ​ഴ്ത്തി വെ​ട്ടു​ക​യാ​യി​രു​ന്നു.

Related Articles

Back to top button