IndiaLatest

കുതിരയെ കളക്ടറേറ്റില്‍ കെട്ടാന്‍ അനുവാദം നല്‍കണമെന്ന് ജീവനക്കാരന്‍

“Manju”

ശ്രീജ.എസ്

മുംബൈ : മഹാരാഷ്ട്ര കളക്ടറേറ്റിലെ തൊഴിലുറപ്പ് പദ്ധതി വകുപ്പില്‍ അസിസ്റ്റന്റ് ഓഡിറ്ററായ സതീഷ് ദേശ്മുഖ് തനിയ്ക്ക് യാത്ര ചെയ്യാന്‍ ഒരു കുതിരയെ വാങ്ങാന്‍ തീരുമാനിച്ചത്. കുതിരയെ വാങ്ങാന്‍ തീരുമാനിച്ചതോടെ സതീഷ് കളക്ടര്‍ക്ക് അപേക്ഷ നല്‍കുകയായിരുന്നു. നന്ദേഡ് ജില്ലാ കളക്ടര്‍ക്കാണ് അപേക്ഷ നല്‍കിയത്.

നടുവേദന കാരണം തനിക്ക് ബൈക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ട് താനൊരു കുതിരയെ വാങ്ങാന്‍ തീരുമാനിച്ചു. ഓഫീസിലേയ്ക്ക് വരുന്നത് കുതിരയിലായതിനാല്‍ അതിനെ കെട്ടിയിടാന്‍ കളക്ടറേറ്റില്‍ സ്ഥലം തരണമെന്നായിരുന്നു സതീഷിന്റെ അപേക്ഷ.

അപേക്ഷ ലഭിച്ചതോടെ നടപടി എടുക്കാന്‍ കളക്ടര്‍ ഡോക്ടറെ സമീപിക്കുകായിരുന്നു. എന്നാല്‍ സതീഷിന് കുതിരയില്‍ യാത്ര ചെയ്താല്‍ നടുവേദന വര്‍ദ്ധിക്കുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഇതോടെ അനുമതി ലഭിക്കുന്ന കാര്യത്തില്‍ തീരുമാനമായെങ്കിലും അപേക്ഷ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Related Articles

Check Also
Close
  • ….
Back to top button