IndiaLatest

പെന്‍ഷന്‍ തുകയുപയോഗിച്ച്‌ റോഡുകളിലെ കുഴികള്‍ അടയ്ക്കുന്ന ദമ്പതികള്‍

“Manju”

ഹൈദരബാദ് ; പെന്‍ഷന്‍ കിട്ടുന്ന പണം എങ്ങനയൊക്കെ ചിലവഴിക്കാമെന്നതില്‍ വേറിട്ട മാതൃകയാവുകയാണ് ഈ ദമ്പതികള്‍. പതിനൊന്ന് വര്‍ഷമായി പെന്‍ഷന്‍ കിട്ടിയ പണം ഉപയോഗിച്ച റോഡുകളിലെ ഗട്ടറുകള്‍ അടയ്ക്കുകയാണ് ഹൈദരബാദ് സ്വദേശികളായ ഈ ദമ്പതികള്‍. 73കാരനായ ഗംഗാധര്‍ തിലക് ക്‌ട്നം ഭാര്യ വെങ്കിടേശ്വരി കാട്നം എന്നിവരാണ് ഒരു ദശാബ്ദത്തോളമായി റോഡിലെ കുഴികള്‍ അടയ്ക്കുന്നത്. നിരവധി തവണ പരാതിപ്പെട്ടതിന് ശേഷവും പരിഹാരമുണ്ടാകാതെ വന്നതോടെയാണ് ഈ വൃദ്ധ ദമ്പതികള്‍ റോഡിലേക്ക് ഇറങ്ങിയത്.

ഹൈദരബാദ് നഗരത്തിലും പരിസരത്തുമായി കാറില്‍ സഞ്ചരിച്ചാണ് ദമ്പതികളുടെ ഗട്ടര്‍ അടയ്ക്കല്‍. ഗട്ടറുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സമീപത്തായി വാഹനമൊകുക്കിയ ശേഷം കാറിനുള്ളില്‍ സൂക്ഷിച്ച ഉപകരണങ്ങളുമായി ഇരുവരും നിരത്തിലേക്ക് ഇറങ്ങും. ഗട്ടറുകളുടെ ആംബുലന്‍സ് എന്നാണ് ഈ കാറിനെ ഇപ്പോള്‍ നാട്ടുകാര്‍ വിളിക്കുന്നത്. ഗംഗാധര്‍ തിലകിനെ റോഡ് ഡോക്ടറെന്നും ഇതിനോടകം വിളിപ്പേര് വീണിട്ടുണ്ട്. സോഫ്റ്റ് വെയര്‍ എന്‍ജിനിയറായിരുന്നു ഗംഗാധര്‍ തിലക്. നിരവധി റോഡ് ആക്സിഡന്‍റുകളുടെ കാരണം റോഡിലെ കുഴികള്‍ ആണെന്ന നിരീക്ഷണത്തിലാണ് ഇവരുടെ നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിക്കുന്നത്.

Related Articles

Back to top button