IndiaLatest

കനത്ത ചൂട്; വാടാതിരിക്കാന്‍ മോരും തൊപ്പിയും; ജാഗ്രതാ നടപടികളിലേക്ക് ആരോഗ്യ വകുപ്പ്

“Manju”

ചെന്നൈ: കനത്ത ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികളിലേക്കു ്ആരോഗ്യ വകുപ്പ്. കടുത്തചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌നിര്‍ദേശങ്ങള്‍ പുറത്തിറക്കി. സൂര്യാതപം പോലുള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടും ജില്ലാതലത്തില്‍ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ടും കര്‍മപദ്ധതി തയാറാക്കുന്നതിന് പൊതുജനാരോഗ്യ ഡയറക്ടറേറ്റിനോട് ആരോഗ്യ വകുപ്പ്ആവശ്യപ്പെട്ടു.

ജാഗ്രത വേണം

വെയിലിന്റെ കാഠിന്യം വര്‍ധിക്കുമെന്നതിനാല്‍ ഉച്ചയ്ക്ക് 12നും 3നും ഇടയില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം
നല്‍കി . ഈസമയത്തെ വെയില്‍ സൂര്യാതപത്തിനു കാരണമാകുകയും ശരീരത്തില്‍ ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്യാം.

പൊതുസ്ഥലങ്ങളില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കുള്ളില്‍ കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ ഒറ്റയ്ക്ക് ഇരുത്താന്‍ പാടില്ല. വാഹനങ്ങള്‍ക്കുള്ളില്‍ ചൂട് വര്‍ധിക്കുമെന്നതിനാല്‍ അത ്അപകടത്തിനു കാരണമാകും. ഒറ്റയ്ക്കു താമസിക്കുന്ന മുതിര്‍ന്നവര്‍, രോഗികള്‍ എന്നിവര്‍ക്കു പ്രത്യേക കരുതല്‍ നല്‍കണം. അവരുടെ ആരോഗ്യസ്ഥിതി ദിവസേന നിരീക്ഷിക്കണം. ഇടയ്ക്കിടെ വെള്ളം കുടിക്കുക, മുഖം ഇടയ്ക്കിടെ കഴുകുക. ജില്ലാതലത്തില്‍ കര്‍മ പദ്ധതി ചൂടിനെ നേരിടാന്‍ ജില്ലാതലത്തില്‍ കര്‍മപദ്ധതി തയാറാക്കണമെന്ന് പൊതുജനാരോഗ്യ ഡയറക്ടറേറ്റിന്ആരോഗ്യ വകുപ്പ് നിര്‍ദേശം
നല്‍കി .

കര്‍മപദ്ധതിയുടെ അടിസ്ഥാനത്തില്‍ ചികിത്സ, പ്രതിരോധം എന്നിവയ്ക്കു പൊതുപ്രവര്‍ത്തന മാനദണ്ഡങ്ങള്‍ നിശ്ചയിക്കണം. ഉഷ്ണ തരംഗത്തെ പ്രതിരോധിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്ക് ഇടയ്ക്കിടെ നല്‍കണം. ഒആര്‍എസ്പാക്കറ്റുകള്‍, അവശ്യ മരുന്നുകള്‍, ഐസ്പാക്ക് എന്നിവ ആശുപത്രികളില്‍ സ്റ്റോക്ക് ഉണ്ടാകണം. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ശുദ്ധജലം ഉണ്ടായിരിക്കണം. ഐസ്പാക്ക്, തണുത്ത വെള്ളം എന്നിവയോടു കൂടിയുള്ള ആംബുലന്‍സ് സംവിധാനം ആശുപത്രികളില്‍ വേണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

പൊലീസിന് മോരും തൊപ്പിയും

കടുത്തചൂടില്‍ ട്രാഫിക്ഡ്യൂട്ടിയില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്കു മോരും പ്രത്യേക തൊപ്പിയും വിതരണം ചെയ്തു തുടങ്ങി. തല ഏതാണ്ടു മുഴുവനായി മറയ്ക്കുന്ന തരത്തിലാണു തൊപ്പി. വെയിലില്‍ നിന്ന് ആശ്വാസം പകര്‍ന്ന്. 2012 ലാണ് ഇവ രണ്ടും നല്‍കുന്ന പദ്ധതിക്കു തുടക്കമിട്ടത്. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള 4 മാസമാണു മോര് നല്‍കുക.

 

Related Articles

Back to top button