IndiaLatest

യോഗി മന്ത്രിസഭയില്‍ അഴിച്ചുപണി

“Manju”

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നു. മൂന്നാമത്തെ മന്ത്രിസഭാ പുന:സംഘടനയാണ് യോഗി സര്‍ക്കാര്‍ നടത്തുന്നത്. നേരത്തെ കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശിലും പുന:സംഘടന വരുന്നത്. ബിജെപി കേന്ദ്ര നേതൃത്വത്തിനും ആര്‍എസ്‌എസിനും ഒരുപോലെ താല്‍പര്യമുള്ളവരായിരിക്കും മന്ത്രിസഭയിലേക്ക് പുതുതായി വരുന്നവരെന്നാണ് സൂചന.

അതോടൊപ്പം നാല് പേര്‍ക്ക് മന്ത്രിസ്ഥാനം നഷ്ടമാകും. പെര്‍ഫോമന്‍സ് നോക്കിയാണോ ഒഴിവാക്കുന്നതെന്ന് വ്യക്തമല്ല. പകരം തിരഞ്ഞെടുപ്പ് വരുന്നത് കൊണ്ട് ഇവരെ സംഘടനാ ചുമതലയിലേക്ക് മാറ്റുന്നതാണെന്നും സൂചനയുണ്ട്.

നിലവില്‍ യോഗിയുടെ മന്ത്രിസഭയില്‍ 23 ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാരുണ്ട്. സ്വതന്ത്ര ചുമതലയുള്ള ഒന്‍പത് മന്ത്രിമാര്‍ വേറെയുണ്ട്. സഹമന്ത്രിമാരായി 22 മന്ത്രിമാരുമുണ്ട്. മൊത്തം 54 മന്ത്രിമാരാണ് ഉള്ളത്. നിലവില്‍ ആറ് മന്ത്രിസ്ഥാനം ഒഴിഞ്ഞ് കിടക്കുകയാണ്. 60 പേരെ വരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താം

Related Articles

Back to top button