InternationalLatest

പള്ളികൾ സർക്കാർ നിയന്ത്രണത്തിൽ,വിദേശ ഫണ്ട് തടയും:നെതർലാൻറ്

“Manju”

നെതർലാൻറ്സ് : ഫ്രാൻസിനു പിന്നാലെ മുസ്ലിം പള്ളികൾ സർക്കാർ നിയന്ത്രണത്തിലാക്കാൻ നിയമവുമായി നെതർലാൻറ്സും. നെതര്‍ലാൻറ്സിലുള്ള മുസ്ലിം പള്ളികളുടെ മേല്‍ വിദേശ രാജ്യങ്ങള്‍ക്കുള്ള സ്വാധീനം തടയുന്ന ബില്‍ കഴിഞ്ഞ ആഴ്ച പാര്‍ലമെന്റില്‍ പാസായി.

.ഈ ബില്‍ പ്രകാരം അച്ചടക്ക ലംഘനം നടത്തുന്ന പള്ളികള്‍ അടച്ചു പൂട്ടുകയോ അല്ലെങ്കില്‍ ഇവയുടെ ഫണ്ടിംഗ് നിരോധിക്കുകയോ ചെയ്യാം. ഇതിനു പുറമെ വിദേശ സ്വാധീനം നിരീക്ഷിക്കുവാന്‍ പാര്‍ലമെന്ററി ഇന്ററോഗേഷന്‍ കമ്മിറ്റിയും രൂപീകരിക്കും.വന്‍ ഭൂരിപക്ഷത്തില്‍ പാസായ ബില്ലിനെതിരെ ഡെങ്ക് എന്ന ഒരു പാര്‍ട്ടി മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.

മിക്ക യൂറോപ്യൻ രാജ്യങ്ങളും മുസ്ലിം വിഭാഗത്തിന് മേൽ നിയന്ത്രണം കടുപ്പിക്കുകയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. വിഘടന വിരുദ്ധ ബില്‍ എന്ന പേരില്‍ ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പ്രഖ്യാപിച്ച നിയമനിര്‍മാണം പ്രാബല്യത്തില്‍ വരാനിരിക്കെയാണ് നെതർലാൻറും നിയമനിർമ്മാണവുമായി രംഗത്തെത്തുന്നത്.

ഖത്തര്‍ ഉള്‍പ്പെടെയുള്ള മുസ്ലിം രാജ്യങ്ങളില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളിലെ മുസ്ലിം പള്ളികളിലേക്ക് ഫണ്ടിംഗ് നടക്കുന്നുണ്ട്. ഇത് തടയാനായാണ് നിയമനിർമ്മാണം കൊണ്ടുവരുന്നതെന്നാണ് സൂചന.

അതേ സമയം നെതലാൻറ്സിൽ പുതിയനിയമത്തിനെതിരെ പ്രതിഷേധവുമായി മുസ്ലിം സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. . സര്‍ക്കാര്‍ മുസ്‌ലിം വിഭാഗത്തോട് വിവേചനം കാണിക്കുകയാണെന്നാണ് സംഘടനകളുടെ ആരോപണം.

Related Articles

Back to top button