IndiaLatest

മയക്കുമരുന്ന് കേസ്: വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരൻ അറസ്റ്റിൽ

“Manju”

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിലെ മുഖ്യ പ്രതിയും നടൻ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനുമായ ആദിത്യ ആൽവ ചെന്നൈയിൽ അറസ്റ്റിൽ. ആറാം പ്രതിയായ ആദിത്യ സെപ്തംബർ മുതൽ ഒളിവിലായിരുന്നു. ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഇന്നലെ രാത്രിയോടെയാണ് ഇയാൾ അറസ്റ്റിലായത്.

കർണാടക ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സംവിധായകനായ ഇന്ദ്രജിത്ത് ലങ്കേഷ് നൽകിയ മൊഴിയിൽ പ്രധാനിയായിരുന്നു ആദിത്യ. ഇയാൾ ഒളിവിൽ പോയതിനെ തുടർന്ന് ബംഗളൂരു പോലീസ് വിവേക് ഒബ്‌റോയിയുടെ മുംബൈയിലെ വീട്ടിൽ ഉൾപ്പെടെ തിരച്ചിൽ നടത്തിയിരുന്നു.

ബോളിവുഡ് താരം സുശാന്ത് സിഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് കന്നട സിനിമാ രംഗത്തെ ലഹരിക്കടത്ത് ഉയർന്നുവന്നത്. കേസുമായി ബന്ധപ്പെട്ട് നടിമാരായ സഞ്ജന ഗൽറാണി, രാഗിണി ദ്വിവേദി, സഹസംവിധായകനായ ഋഷികേശ് പവാർ തുടങ്ങി നിരവധി പേരെ പ്രതി ചേർത്തിട്ടുണ്ട്.

Related Articles

Back to top button