കുങ് ഫു ടെസ്റ്റുകള്‍ നടന്നു
ശാന്തിഗിരി: ശാന്തിഗിരി ഷാവോലിന്‍ കുങ് ഫുവിന്റെ ആഭിമുഖ്യത്തില്‍ ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് ഓഗസ്റ്റ് 6ന് രാവിലെ 8 മണി മുതല്‍ 12 മണി വരെ കുങ് ഫു ടെസ്റ്റുകള്‍ നടന്നു. തിരുവനന്തപുരം ജില്ലയിലുളള മുപ്പതില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ടെസ്റ്റില്‍ പങ്കെടുത്തു. യെല്ലോ ഓറഞ്ച്, ബ്രൗണ്‍ എന്നീ ബെല്റ്റുകള്ക്കുളള ടെസ്റ്റുകളാണ് നടന്നത്. യെല്ലോ ബെല്‍റ്റിന് അര്‍ഹരാകുന്ന വിദ്യാര്‍ത്ഥികള്‍ മൂന്ന് മാസത്തെയും ഓറഞ്ച് ബെല്‍റ്റിന് അര്‍ഹരാകുന്ന വിദ്യാര്‍ത്ഥികള്‍ ആറ് മാസത്തെയും ബ്രാണ് ബെല്‍റ്റിന് അര്‍ഹരാകുന്ന വിദ്യാര്‍ത്ഥികള്‍ നാല് വര്‍ഷത്തെയും യോഗ്യത ഉണ്ടായിരിക്കേണ്ടതാണ്. ഗ്രേറ്റ് ഗ്രാന്റ് മാസ്റ്റര്‍ ദിലീപ് ജി, സീനിയര്‍ മാസ്റ്റര്‍മാരായ ഇവ ദിലീപ്, അരുണ്‍ എ കെ, സജീവന് മാസ്റ്റര്‍, അരൂണ്‍ സേവ്യര്‍ മാസ്റ്റര്‍, രജിലേഷ് മാസ്റ്റര്‍, സുജിത്ത് മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യര്‍ത്ഥികള്‍ക്ക് ടെസ്റ്റുകള്‍ നടത്തിയത്.