ന്യൂഡല്‍ഹി: 660 ട്രെയിനുകളുടെ സര്‍വീസിന് കൂടി അനുമതി നല്കി റെയില്‍വേ. ഇതില്‍ 108 എണ്ണം അവധിക്കാല സ്പെഷ്യല്‍ ട്രെയിനുകളാണ്. അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ സൗകര്യം ഉള്‍പ്പെടെ പരിഗണിച്ചാണ് റെയില്‍വേ തീരുമാനം. കോവിഡിന് മുന്‍പ് 1783 മെയില്‍,എക്സ്പ്രസ് ട്രെയിനുകളാണ് സര്‍വീസ് നടത്തിയിരുന്നത്.
വെള്ളിയാഴ്ചത്തെ കണക്ക് അനുസരിച്ച് ഇതില്‍ 983 ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കോവിഡിന് മുന്‍പ് ഉണ്ടായിരുന്ന ട്രെയിനുകളില്‍ 56 ശതമാനവും സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു