IndiaLatest

പൊതുമേഖല എണ്ണക്കമ്പനികളില്‍ 100% വിദേശ നിക്ഷേപം

“Manju”

ഡല്‍ഹി ; രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികളില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്ര മന്ത്രസഭയുടെ അംഗീകാരം. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. 52.98 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകര്‍ക്ക് കൈമാറുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ഒപ്പം പൊതുമേഖലയിലെ മറ്റ് എണ്ണക്കമ്പനികളിലും വിദേശ നിക്ഷേപത്തിനുള്ള അവസരമുണ്ടാകും. അതെ സമയം നിലവിലെ നിയമപ്രകാരം 49 ശതമാനം മാത്രമായിരുന്നു നേരിട്ടുള്ള വിദേശനിക്ഷേപത്തിന് പൊതുമേഖലയിലെ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നത്. സ്വകാര്യമേഖലയില്‍ നിലവില്‍തന്നെ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്. ബിപിസിഎലില്‍ നിക്ഷേപം നടത്താന്‍ നീക്കമിട്ടവരില്‍ പലര്‍ക്കും വിദേശ നിക്ഷേപമുണ്ട്.

Related Articles

Back to top button