InternationalLatest

ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

“Manju”

കൊളംബോ: ഏകദിന പാരമ്പരയില്‍ ശ്രീലങ്കയെ 2-1 പരാജയപ്പെടുത്തിയതിന് ശേഷം ഇന്ത്യ ഇന്ന് ശ്രീലങ്കയെ ആദ്യ ടി20യില്‍ നേരിടും. അഞ്ച് പുതുമുഖങ്ങളെ ഇറക്കി അവസാന ഏകദിനത്തില്‍ പരീക്ഷണം നടത്തിയ ഇന്ത്യക്ക് അത് തിരിച്ചടി ആയി മാറിയിരുന്നു. ഇന്ന് ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം.

ഇന്ന് ഇന്ത്യക്ക് വരുണ്‍ ചക്രവര്‍ത്തി, ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്ക് വാദ് എന്നിവര്‍ ഇന്ന് ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തിയേക്കും. സഞ്ജു ഇന്ന് ടീമില്‍ കളിച്ചേക്കും. അവസാന ഏകദിനത്തില്‍ മികച്ച പ്രകടനമാണ് സഞ്ജു നടത്തിയത്. പൃഥ്വി ഷാ, സൂര്യ കുമാര്‍ യാദവ്, ജയന്ത് എന്നിവര്‍ ഇംഗ്ലണ്ട് പ്രയദനത്തിനായി ഇംഗ്ലണ്ടിലേക്ക് തിരിച്ചതിനാല്‍ പുതുമുഖങ്ങള്‍ക്ക് അവസരം ലഭിച്ചേക്കും.

Related Articles

Back to top button