International

പാകിസ്താനിലെ ക്ഷേത്രം തകർത്ത സംഭവം; ഹിന്ദുഫോബിയ ഇല്ലെന്ന സമൂഹമാദ്ധ്യമ പ്രചാരണം പൊളിഞ്ഞു

“Manju”

ഇസ്ലാമാബാദ്: പാകിസ്താനിലെ ഹിന്ദു സമൂഹം എല്ലാ സംരക്ഷണവും ലഭിക്കുന്നുവെന്ന പ്രചാരണം ശുദ്ധ തട്ടിപ്പാണെന്ന തെളിവ് പുറത്ത്. പാകിസ്താനിൽ ഹിന്ദുസമൂഹത്തിനായി മന്ദിർ ബനാവോ-ക്ഷേത്രം നിർമ്മിക്കൂ എന്ന ബാനറുയർത്തിയുള്ള പ്രതിഷേധമാണ് കള്ളമാണെന്ന് സമൂഹമാദ്ധ്യമ വിദഗ്ധർ കണ്ടെത്തിയത്. ഖൈബർ പഖ്തൂൺഖ്വാ മേഖലയിൽ ക്ഷേത്രം തകർത്തതിന് പിന്നാലെയാണ് ഹിന്ദുക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രകടനങ്ങൾ നടന്നതായി പ്രചരിപ്പിച്ചത്.

സൈബർ രംഗത്തുള്ളവരാണ് പാകിസ്താനിൽ അത്തരം ഒരു പരിപാടിയും നടന്നിട്ടില്ലെന്ന് കണ്ടെത്തിയത്. പരിപാടിയുടെ ഭാഗമായി നൽകിയ ചിത്രത്തിനൊപ്പം മുഹമ്മദാലി ജിന്നയുടെ ചിത്രം പതിച്ച പ്ലക്കാർഡാണ് സംശയം ജനിപ്പച്ചത്. ക്ഷേത്രം തകർക്കപ്പെട്ടത് ഡിസംബർ മാസത്തിലാണെങ്കിലും ജിന്നയുടെ ചിത്രം വഹിച്ചുള്ള പ്രകടനങ്ങൾ മുന്നേ നടന്ന ഏതോ പരിപാടിയാണെന്ന സംശയമാണ് കൂടുതൽ അന്വേഷണത്തിലേക്ക് നയിച്ചത്.

ജൂലൈയിൽ ജിന്നയുടെ പേരിൽ നടന്ന പരിപാടികളുടെ ഓർമ്മയാണ് സൈബർ കൂട്ടായ്മകൾ തപ്പിയെടുത്തത്. ഇസ്ലാമാബാദിൽ ഹിന്ദുക്ഷേത്രം നിർമ്മിക്കുന്നതിനെ എതിർത്ത ചിലർക്കെതിരെ പ്രതിഷേധിച്ചവരുടെ ചിത്രമാണ് വീണ്ടും എടുത്ത് ഉപയോഗിച്ചിരി ക്കുന്നതെന്നാണ് കണ്ടെത്തൽ.

Related Articles

Back to top button