InternationalLatest

ഇ.യു അംഗത്വം വേണം; പ്രസിഡന്റ്

“Manju”

എത്രയും പെട്ടെന്ന് തന്റെ രാജ്യത്തിന് യൂറോപ്യന്‍ യൂണിയന്‍ അംഗത്വം നല്‍കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കി. റഷ്യന്‍ ആക്രമണം അഞ്ചാം ദിവസം പിന്നിടുമ്പോഴാണ് നിര്‍ണായക ആവശ്യവുമായി യുക്രൈന്‍ രംഗത്തെത്തിയിരിക്കുന്നത്.

”പ്രത്യേക നടപടിക്രമങ്ങളിലൂടെ യുക്രൈന് എത്രയും വേഗം യൂറോപ്യന്‍ യൂണിയന്‍ അംഗത്വം നല്‍കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്. എല്ലാ യൂറോപ്യന്‍മാരും തുല്യരായിരിക്കുക, ഒരുമിച്ച്‌ നില്‍ക്കുക എന്നതാണ് നമ്മുടെ പ്രധാനപ്പെട്ട നേട്ടം. അത് സാധ്യമാണെന്ന് എനിക്ക് ഉറപ്പുണ്ട്”-സെലെന്‍സ്‌കി പറഞ്ഞു.

കഴിഞ്ഞ നാല് ദിവസത്തെ റഷ്യന്‍ ആക്രമണത്തിനിടെ 16 കുട്ടികള്‍ മരിച്ചെന്നും 45 പേര്‍ക്ക് പരിക്കേറ്റെന്നും സെലെന്‍സ്‌കി പറഞ്ഞു. ”യുക്രൈനിന്റെ ഹീറോസ്” എന്നാണ് സെലെന്‍സ്‌കി അവരെ വിശേഷിപ്പിച്ചത്.അതിനിടെ റഷ്യ-യുക്രൈന്‍ ചര്‍ച്ച ഏതാനും സമയത്തിനകം ബെലാറൂസില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചര്‍ച്ചയ്ക്കായി റഷ്യ-യുക്രൈന്‍ സംഘങ്ങള്‍ ബെലാറൂസില്‍ എത്തിയിട്ടുണ്ട്.

Related Articles

Back to top button