IndiaLatest

ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം

“Manju”

സിര്‍മൗര്‍: ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തിന് പിന്നാലെ പലയിടങ്ങളിലും ഉരുള്‍പൊട്ടി. നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും ആളപായമില്ല എന്നുമാണ് പുറത്ത് വരുന്ന വിവരം. ഹിമാചല്‍പ്രദേശിലെ ലാഹുല്‍ സ്പിതി ജില്ലയിലെ ഷന്‍ഷനള്ള ഗ്രാമത്തിലാണ് വീണ്ടും മിന്നല്‍ പ്രളയം ഉണ്ടായത്.

പാലം ഒലിച്ചു പോയതിനെ തുടര്‍ന്ന് ജില്ലാഭരണകൂടം സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മേഖലയില്‍ 6 പാലങ്ങള്‍ മഴക്കെടുതിയില്‍ തകര്‍ന്നിരുന്നു. അടുത്ത 48 മണിക്കൂര്‍ ഹിമാലയന്‍ മേഖലയില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍.

ചിനാബ് നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മേഘ സ്ഫോടനവും , മിന്നല്‍ പ്രളയവും ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. പേമാരിയില്‍ കിഷ്ത്വാര്‍ ജില്ലയിലെ ഹൊന്‍സാര്‍ ഗ്രാമത്തില്‍ അര ഡസനിലധികം വീടുകളാണ് നിലംപതിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ സൈന്യത്തെയും സംസ്ഥാന ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്.

Related Articles

Back to top button