LatestThiruvananthapuram

യ​ഹൂ​ദ സെ​മി​ത്തേ​രി​യി​ല്‍ ക​ല്ല​റ​ ക​ണ്ടെ​ത്തി

“Manju”

മാ​ള: മാ​ള​യി​ലെ യ​ഹൂ​ദ സെ​മി​ത്തേ​രി​യി​ല്‍ ക​ല്ല​റ​യു​ടേ​തെ​ന്ന്​ സം​ശ​യി​ക്കു​ന്ന അ​വ​ശി​ഷ്​​ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി. സെ​മി​ത്തേ​രി​യു​ടെ മ​ധ്യ-​വ​ട​ക്കു​ഭാ​ഗ​ത്താ​യാ​ണ് മേ​ല്‍​മ​ണ്ണ് മാ​റ്റി​യ​പ്പോ​ള്‍ ഇ​ത്​ കാ​ണ​പ്പെ​ട്ട​ത്. നി​ര​വ​ധി ക​ല്ല​റ​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​ഴ​മ​ക്കാ​ര്‍ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും നി​ല​വി​ല്‍ മൂ​ന്ന് ക​ല്ല​റ​ക​ളാ​ണ് ഇ​വി​ടെ സം​ര​ക്ഷി​ച്ചു പോ​രു​ന്ന​ത്.ചു​റ്റു​മ​തി​ല്‍ നി​ര്‍​മാ​ണ​ത്തി​െന്‍റ ഭാ​ഗ​മാ​യി ഇ​തി​നു സ​മീ​പം മ​ണ്ണ് മാ​റ്റി​യി​രു​ന്നു.
നൂ​റ്റാ​ണ്ടു​​ക​ളോ​ളം മാ​ള​യി​ല്‍ യ​ഹൂ​ദ​ര്‍ താ​മ​സി​ച്ചി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. 1955ലാ​ണ് ഇ​വി​ടെ​നി​ന്ന്​ യ​ഹൂ​ദ​ര്‍ മു​ഴു​വ​ന്‍ ഇ​സ്രാ​യി​ലി​ലേ​ക്ക്​ പോ​യ​ത്. 50 കു​ടും​ബ​ങ്ങ​ളി​ലാ​യി 300 പേ​ര്‍ തി​രി​ച്ചു പോ​യ​താ​യി ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്നു. യ​ഹൂ​ദ​രു​ടെ സ്വ​കാ​ര്യ സ്വ​ത്തു​ക്ക​ളെ​ല്ലാം ത​ദ്ദേ​ശ​വാ​സി​ക​ള്‍​ക്ക് കൈ​മാ​റ്റം ചെ​യ്തെ​ങ്കി​ലും സി​ന​ഗോ​ഗും സെ​മി​ത്തേ​രി​യും പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.
യ​ഹൂ​ദ​ര്‍ താ​മ​സി​ച്ചി​രു​ന്ന കാ​ല​യ​ള​വും ത​ല​മു​റ​ക​ളു​ടെ എ​ണ്ണ​വും ക​ണ​ക്കാ​ക്കു​മ്ബോ​ള്‍ ഏ​ക​ദേ​ശം ര​ണ്ടാ​യി​ര​ത്തോ​ളം പേ​രെ ഇ​വി​ട​ത്തെ നാ​ല് ഏ​ക്ക​ര്‍ വി​സ്തൃ​തി​യു​ള്ള സെ​മി​ത്തേ​രി​യി​ല്‍ അ​ട​ക്കം ചെ​യ്​​ത​താ​യി ച​രി​ത്ര​കാ​ര​ന്മാ​ര്‍ പ​റ​യു​ന്നു. സെ​മി​ത്തേ​രി​യും യ​ഹൂ​ദ സി​ന​ഗോ​ഗും പൈ​തൃ​ക സം​ര​ക്ഷ​ണ സ്​​മാ​ര​ക​ങ്ങ​ളാ​യി സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. തു​ട​ര്‍​ന്ന് മു​സ​രി​സ് പൈ​തൃ​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. ന​വീ​ക​ര​ണ​ത്തിന്റെ ഭാ​ഗ​മാ​യി ചു​റ്റു​മ​തി​ല്‍ നി​ര്‍​മാ​ണം ഭാ​ഗി​ക​മാ​യി പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related Articles

Back to top button