InternationalLatest

കോഴിയുടെ തലച്ചോറാണ് എന്റെ ആരോഗ്യ രഹസ്യം: ഡെക്‌സ്റ്റർ അപ്പൂപ്പൻ

“Manju”

റോം: ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് 111 കാരനായ ഡെക്സ്റ്റർ ക്രൂഗർ. ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ജാക്ക് ലോക്കറ്റിനെക്കാൾ ഒരു ദിവസം കൂടുതലാണ് ഡെക്‌സ്റ്ററിന്റെ പ്രായം. 2002ൽ മരിച്ച ജാക്ക് ലോക്കറ്റിന്റെ പ്രായം 111 വർഷവും 123 ദിവസവും ആണെങ്കിൽ ഡെക്സ്റ്റർ അപ്പൂപ്പന്റെ പ്രായം 111 വർഷവും 124 ദിവസവും ആണ്. തന്റെ ആയുസിന്റെ രഹസ്യം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ഡെക്സ്റ്റർ.

കോഴിയുടെ തലച്ചോറാണ് തന്റെ ആരോഗ്യത്തിന്റേയും ആയുസിന്റേയും രഹസ്യമെന്ന് ഡെക്സ്റ്റർ പറയുന്നു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഡെക്സ്റ്ററിന്റെ വെളിപ്പെടുത്തൽ. കോഴിയുടെ തലച്ചോറിന് അസാദ്ധ്യ രുചിയാണെന്നാണ് ഡെക്‌സ്റ്റർ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ’ കോഴിക്ക് തലയുള്ള കാര്യം എല്ലാവർക്കും അറിയാമല്ലോ, അതിനുള്ളിൽ ഒരു തലച്ചോറും ഉണ്ട്. വളരെ ചെറുതാണെങ്കിലും അസാദ്ധ്യമായ രുചിയാണ്.. അതാണ് എന്റെ ആരോഗ്യത്തിന്റെ രഹസ്യം’. ഡെക്‌സ്റ്റർ പറഞ്ഞു.

ഡെക്സ്റ്ററിന് 74 വയസ് പ്രായമുള്ള ഒരു മകനുണ്ട്. 111 വയസ് ഉണ്ടെങ്കിലും അച്ഛന്റെ ഓർമ്മ ശക്തി അപാരമാണെന്ന് മകൻ പറയുന്നു. അദ്ദേഹത്തിന്റെ ആത്മകഥയെഴുതുന്ന മെലാനി എന്ന യുവതിയും സാക്ഷ്യപ്പെടുത്തുന്നത് ഇതേ കാര്യം തന്നെയാണ്. ചെറുപ്പത്തിലെ കാര്യങ്ങളെല്ലാം തന്നെ ഡെക്‌സറ്റർ വളരെ വേഗം ഓർത്തെടുക്കുകയും നന്നായി പറയുകയും ചെയ്യുന്നുവെന്ന് മെലാനി പറഞ്ഞു. 1910 ജനുവരി 13നാണ് ഡെക്സ്റ്റർ ജനിച്ചത്.

കർഷകനായ ഡെക്‌സ്റ്റർ തന്റെ 90-ാം മത്തെ വയസിലും ജോലി ചെയ്തിട്ടുണ്ട്. ആദ്യമായി ടെലിഫോണിൽ സംസാരിച്ചതാണ് ഒരിക്കലും മറക്കാനാകാത്ത അനുഭവമെന്ന് ഡെക്‌സ്റ്റർ പറയുന്നു. സുപ്രധാനമായ ചരിത്ര സംഭവങ്ങളിലെല്ലാം സാക്ഷിയായ ഡെക്‌സ്റ്റർ കൊറോണ മഹാമാരിയെ കുറിച്ചും പറഞ്ഞിരുന്നു. ഈ കാലവും കടന്നു പോകുമെന്നായിരുന്നു ഡെക്‌സറ്ററുടെ പ്രതികരണം.

Related Articles

Back to top button