IndiaLatest

ബില്ല് രാഷ്ട്രപതിയുടെ അനുമതിക്ക് അയക്കും -ഗവര്‍ണര്‍

“Manju”

ചെന്നൈ: സംസ്ഥാന നിയമസഭ അംഗീകരിച്ച നീറ്റ് വിരുദ്ധ ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കേന്ദ്രത്തിന് കൈമാറുമെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി.ദേശീയ യോഗ്യതാ പ്രവേശന പരീക്ഷയുടെ പരിധിയില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്നതിനുള്ള ബില്‍ വേഗത്തില്‍ അയക്കണമെന്ന് ചെന്നൈയിലെ രാജ്ഭവനില്‍ ഗവര്‍ണര്‍ രവിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രി സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

ഫെബ്രുവരി എട്ടിന് തമിഴ്‌നാട് നിയമസഭ നീറ്റ് വിരുദ്ധ ബില്‍ വീണ്ടും അംഗീകരിക്കുകയും രാഷ്ട്രപതിയുടെ അനുമതിക്കായി രാജ്ഭവനിലേക്ക് അയക്കുകയും ചെയ്തിരുന്നു.2021 സെപ്റ്റംബര്‍ 13നാണ് ഡി.എം.കെ നീറ്റ് വിരുദ്ധ ബില്ല് പാസ്സാക്കിയത്. മുന്‍ നീറ്റ് വിരുദ്ധ ബില്‍ 142 ദിവസത്തിന് ശേഷം ഗവര്‍ണര്‍ രവി സര്‍ക്കാരിന് തിരികെ നല്‍കിയിരുന്നു.

Related Articles

Back to top button