IndiaLatest

സ്കൂളുകള്‍ തുറക്കാമെന്ന് ലോകാരോഗ്യ സംഘടന

“Manju”

ഡല്‍ഹി: രാജ്യത്ത് സ്കൂളുകള്‍ തുറക്കാമെന്ന നിര്‍ദ്ദേശം നല്‍കി ലോകാരോഗ്യ സംഘടന. സിറോ സര്‍വ്വെ ഫലം അനുസരിച്ച്‌ ഓരോ സംസ്ഥാനവും തീരുമാനമെടുക്കണമെന്നാണ് ഡബ്യൂഎച്ച്‌ഒ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ നിര്‍ദ്ദേശിക്കുന്നത്. രാജ്യത്തെ പ്രതിവാര കൊവിഡ് കേസുകള്‍ ആറുമാസത്തിലെ ഏറ്റവും കുറഞ്ഞ സംഖ്യയിലെത്തി നില്‍ക്കുമ്പോഴാണ് നിര്‍ദ്ദേശം വരുന്നത്.

ഡല്‍ഹിയില്‍ ഒന്‍പതു മുതല്‍ പന്ത്രണ്ട് വരെ സ്കൂളുകള്‍ തുറന്നിട്ട് ഒരു മാസം പിന്നിടുന്നു. ഇതേ നയം എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്. പല സംസ്ഥാനങ്ങളിലും മുതിര്‍ന്നവരെ പോലെ കുട്ടികളിലും കൊവിഡ് വന്നു പോയി എന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

ഐസിഎംആര്‍ നടത്തിയ സിറോ സര്‍വ്വെയില്‍ ആറു മുതല്‍ 9 വയസ്സുവരെയുള്ള കുട്ടികളില്‍ 57.2 ശതമാനം പേരില്‍ ആന്റി ബോഡി കണ്ടെത്തി. പതിനൊന്നിനും പതിനേഴിനും ഇടയ്ക്കുള്ളവരില്‍ ഇത് 61.6 ശതമാനാണ്. ഈ സാഹചര്യത്തില്‍ കുട്ടികളില്‍ ഇത് വന്‍തോതില്‍ പടരും എന്ന വാദത്തില്‍ അര്‍ത്ഥമില്ലെന്നും വ്യക്തമാക്കി.

Related Articles

Back to top button