InternationalLatest

മൈക്രോസോഫ്​റ്റ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നാലുവയസുകാരിയ്ക്ക്

“Manju”

ഇസ്​ലാമാബാദ്​: മൈക്രോസോഫ്​റ്റ്​ സര്‍ട്ടിഫൈഡ്​ ​പ്രഫഷനല്‍ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് സ്വന്തമാക്കിയിരിക്കുകയാണ് പാകിസ്ഥാന്‍ സ്വദേശിയായ നാലുവയസുകാരി. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നുള്ള നാലുവയസുകാരിയായ ആരിഷ്​ ഫാത്തിമയാണ്​ കുഞ്ഞുപ്രായത്തില്‍ വലിയ നേട്ടം കയ്യെത്തിപ്പിടിച്ചത് .ഇതോടെ മൈക്രോസോഫ്​റ്റിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രഫഷനലായി ആരിഷ്​ ഫാത്തിമ മാറി.

മൈക്രോസോഫ്​റ്റിന്റെ പരീക്ഷയില്‍ 831 മാര്‍ക്കാണ്​ ഈ കൊച്ചുമിടുക്കി കരസ്ഥമാക്കിയത് . പാകിസ്ഥാന്‍ സര്‍ക്കാര്‍ ട്വിറ്ററിലൂടെ അറിയിച്ചതാണ്​ ഇക്കാര്യം. എം.എസ്​.പി പരീക്ഷ വിജയിക്കാനുള്ള കുറഞ്ഞ മാര്‍ക്ക്​ 700 ആണ്​. അതിനെ മറികടന്നാണ്​ നാലുവയസുകാരി അപൂര്‍വ്വ നേട്ടം കൊയ്​തതെന്ന്​ റിപ്പോര്‍ട്ട്.

സാങ്കേതിക വിദ്യയില്‍ മകളുടെ അഭിരുചി മനസിലാക്കി ആരിഷ്​ന്റെ പിതാവ്​ ഒസാമയാണ്​ കുട്ടിക്ക് മികച്ച പിന്തുണയേകിയത് .ലോക്​ഡൗണില്‍ വീട്ടിലിരുന്നപ്പോള്‍ കുട്ടിയെ പഠനത്തില്‍ സഹായിക്കുകയും ചെയ്​തു. .ടി വിദഗ്​ധനാണ്​ ഒസാമ. 4 വയസുകാരിയുടെ നേട്ടത്തില്‍ സന്തോഷം പങ്കുവെക്കുകയാണ്​ ആരിഷിന്റെ മാതാപിതാക്കള്‍.

Related Articles

Back to top button