India

ജോൺസൺ ആന്റ് ജോൺസൺ  വാക്‌സിന് അടിയന്തിര അനുമതി

“Manju”

ന്യൂഡൽഹി : കൊറോണ പ്രതിരോധ വാക്‌സിനായ ജോൺസൺ ആന്റ് ജോൺസണ് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മരുന്ന് നിർമ്മാണ കമ്പനിയുടെ ജാൻസെൻ വാക്‌സിനാണ് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്. ജോൺസൺ ആന്റ് ജോൺസന്റെ ഒറ്റ ഡോസ് വാക്‌സിന്റെ ഉപയോഗത്തിനാണ് അനുമതി. കേന്ദ്ര ആരോഗ്യമന്ത്രി മാൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച മൂന്നാമത്തെ വിദേശ വാക്‌സിൻ കൂടിയാണ് ജോൺസൺ ആന്റ് ജോൺസൺ. കഴിഞ്ഞ ദിവസമാണ് യുഎസ് കമ്പനി രാജ്യത്ത് വാക്‌സിന്റെ ഉപയോഗത്തിന് അനുമതി തേടിക്കൊണ്ട് അപേക്ഷ നൽകിയത്. തുടർന്ന് പരിശോധനയ്‌ക്ക് ശേഷം ഡിസിജിഐ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു. കൊറോണ വൈറസിന്റെ ഡെൽറ്റ ബീറ്റ, എന്നീ വകഭേദങ്ങളെ ശക്തമായി പ്രതിരോധിക്കാൻ ജോൺസൺ ആന്റ് ജോൺസൺ വാക്‌സിന് സാധിക്കുമെന്നും പഠനത്തിൽ വ്യക്തമായിരുന്നു.

രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന അഞ്ചാമത്തെ കൊറോണ വാക്‌സിൻ കൂടിയാണ് ജോൺസൺ ആന്റ് ജോൺസൺ. നിലവിൽ കൊവാക്‌സിൻ, കൊവിഷീൽഡ്, സ്പുട്‌നിക് v, മോഡേണ എന്നീ നാല് കൊറോണ പ്രതിരോധ വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. കൂടുതൽ വാക്‌സിനുകൾക്ക് അനുമതി നൽകുന്നതിലൂടെ രാജ്യത്തെ കൊറോണ പ്രതിരോധ നടപടികൾ വേഗത്തിലാക്കാൻ സാധിക്കുമെന്നും മാൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി.

Related Articles

Back to top button