IndiaLatest

രാജ്യത്ത് നിലവില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു :പ്രധാനമന്ത്രി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: കൊവിഡ് ഉള്‍പ്പടെയുളള ദുരന്തങ്ങളെ സമര്‍ത്ഥമായി പ്രതിരോധിക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് ചെലവഴിക്കാനാവുന്ന തുകയുടെ പരിധി എടുത്തുകളയണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. കൊവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാമന്ത്രി നടത്തിയ വീഡിയോ കാേണ്‍ഫറന്‍സിലാണ് ഈ ആവശ്യം ഉയര്‍ന്നുവന്നത്. പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗും യാേഗത്തില്‍ പങ്കെടുത്തു.

തമിഴ്നാട്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഗുജറാത്ത്, ബീഹാര്‍, തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്.
ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് മുപ്പത്തഞ്ചുശതമാനം തുക കൊവിഡ് പ്രതിരോധത്തിനായി ചെലവാക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടന്‍ അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടത്. കൊവിഡിനെ നേരിടാന്‍ ആയിരം കോടിയുടെ അധിക ധനസഹായം വേണമെന്നായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ആവശ്യം.

രാജ്യത്ത് നിലവില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുകയാണെന്ന് യാേഗശേഷം പ്രധാമന്ത്രി പറഞ്ഞു.

Related Articles

Back to top button