Thrissur

കോട്ടപ്പുറം മാർക്കറ്റിൽ കോവിഡ് പരിശോധന ക്യാമ്പ് ഒക്ടോബർ 7 മുതൽ

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കോവിഡ് വ്യാപനം മൂലം അടച്ചിട്ടിരുന്ന കോട്ടപ്പുറം മാർക്കറ്റ്‌ വീണ്ടും തുറന്നു പ്രവർത്തിക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ കോവിഡ് പരിശോധന ക്യാമ്പ് നടത്തുന്നു. കോട്ടപ്പുറം ചന്തയ്ക്ക് സമീപം പഴയ ബോട്ടുജെട്ടി പ്രദേശത്താണ് ആൻ്റിജൻ ടെസ്റ്റ് നടത്തുന്നത്. രാവിലെ 9 മണി മുതൽ 11 മണി വരെ നടത്തുന്ന പരിശോധനാ ക്യാമ്പിന് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ ടി വി റോഷ്, മേത്തല കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ഗായത്രി എന്നിവർ നേതൃത്വം നൽകും.

മാർക്കറ്റിലെ മുഴുവൻ കച്ചവടക്കാരും ഷോപ്പ് ജീവനക്കാരും കയറ്റിറക്ക് തൊഴിലാളികളുമുൾപ്പെടെ എല്ലാവർക്കും പരിശോധന നടത്തും. മാർക്കറ്റുമായി ബന്ധപ്പെട്ട മുഴുവൻ പേരും പരിശോധനയിൽ പങ്കെടുക്കണമെന്ന് നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ അറിയിച്ചു.

 

Related Articles

Back to top button