InternationalLatest

കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഇനി മുതല്‍ ഡിജിറ്റല്‍ സംവിധാനം

“Manju”

ദുബായ് : കക്ഷികള്‍ക്ക് വാദിക്കാനും തെളിവുകള്‍ നിരത്താനും സഹായിക്കുന്ന വെര്‍ച്വല്‍ പ്ലീഡിങ് സംവിധാനവുമായി യുഎഇ . വെര്‍ച്വല്‍ ഡിജിറ്റല്‍ പ്ലീഡിങ് സംവിധാനം സ്മാര്‍ട് ജസ്റ്റിസ് സിസ്റ്റത്തില്‍ ലഭ്യമാക്കിയതായി കഴിഞ്ഞ ദിവസം നീതിന്യായ മന്ത്രാലയം അറിയിച്ചു .

വാദിക്കും പ്രതിക്കും ഏതു സമയത്തും തങ്ങളുടെ വാദങ്ങളും തെളിവുകളും നിരത്താന്‍ ഈ സംവിധാനം സഹായിക്കും. കോടതിയില്‍ കേസ് വാദത്തിനെടുക്കുമ്പോള്‍ ഇരുകക്ഷികള്‍ക്കും അഭിഭാഷകരുടെ സാന്നിധ്യത്തിലോ ജഡ്ജിയുടെ മുന്നിലോ വാദങ്ങളും രേഖകളും നിരത്താവുന്നതാണ് .

ഇതെല്ലാം സ്മാര്‍ട് ഫോണിലൂടെ ദൃശ്യമാകും . 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്. കേസ് വിസ്താരത്തിന് അനുവദിച്ചിരിക്കുന്ന സമയം മുഴുവന്‍ പുതിയ തെളിവുകളോ വാദമുഖങ്ങളോ പുതിയ സംവിധാനത്തിലൂടെ ഉന്നയിക്കാം.എവിടെയിരുന്നും ഏതു സമയത്തും കോടതി സെഷനുകള്‍ കാണാനാകുമെന്നതിനാല്‍ സമയവും പണവും ലാഭിക്കാനാകുമെന്നതാണ് പ്രയോജനപ്രദം .

Related Articles

Back to top button