IndiaLatest

ആധാര്‍ കാര്‍ഡിന്റെ രൂപത്തില്‍ വിവാഹ ക്ഷണക്കത്ത്

“Manju”

ഛത്തീസ്ഗഡ് സ്വദേശിയായ ലോഹിത് സിങ് എന്ന യുവാവ് തന്റെ വിവാഹ ക്ഷണക്കത്താണ് വെറൈറ്റിയാക്കിയത്. ആധാര്‍ കാര്‍ഡിന്റെ രൂപത്തിലായിരുന്നു സിങിന്റെ ക്ഷണക്കത്ത്. ജഷ്പൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ലോഹിത് സിങ്. ആധാര്‍ കാര്‍ഡിന്റെ രൂപത്തില്‍ ക്ഷണക്കത്ത് ഒരുക്കിയതിന് പിന്നിലുമുണ്ട് ചില കാരണങ്ങള്‍. തന്റെ ജോലിയോടുള്ള താത്പര്യം കൊണ്ടാണ് സിങ് ഇത്തരമൊരു കാര്‍ഡ് ഡിസൈന്‍ ചെയ്തത്. ഗ്രാമത്തിലുള്ളവര്‍ക്ക് വേണ്ടി നടത്തുന്ന ഒരു പൊതുസേവനാ കേന്ദ്രത്തിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്, അവിടെ ഗ്രാമവാസികള്‍ക്ക് വേണ്ടി ആധാര്‍ കാര്‍ഡ് ചെയ്തുകൊടുക്കുന്നതും ഇദ്ദേഹമാണ്.

ആധാര്‍ കാര്‍ഡിലെ ആധാര്‍ നമ്പറിന്റെ സ്ഥാനത്ത് വിവാഹ തിയതി എഴുതിയിരിക്കുന്നത്. വരന്റെ പേര്, വധുവിന്റെ പേര്, വിവാഹസ്ഥലം – എല്ലാം ആധാര്‍ ശൈലിയിലാണ് കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്, ഇതുകൂടാതെ കോവിഡ് മഹാമാരിയില്‍ നിന്നും രക്ഷനേടുന്നതിനായി നമ്മള്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ഈ കത്തില്‍ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button