IndiaLatest

വാക്സിന്‍ സ്വീകരിച്ചവരില്‍ കോവിഡ് 0.048 ശതമാനം

“Manju”

ന്യൂഡല്‍ഹി: ഇതുവരെ വാക്സിന്‍ സ്വീകരിച്ചവരില്‍ കോവിഡ് ബാധയുണ്ടായത് 0.048 ശതമാനത്തിന് മാത്രമം. കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങളാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവുട്ടത്. ഇതുവരെ നല്‍കിയ 53.14 കോടി വാക്സിന്‍ ഡോസുകളില്‍ ഏകദേശം 2.6 ലക്ഷം ആളുകള്‍ മാത്രമാണ് രോഗബാധിതരായതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

വാക്‌സിനേഷന് ശേഷം രോഗബാധയുണ്ടായവരില്‍ 1.72 ലക്ഷം(1,71,511) പേര്‍ ഒരു ഡോസ് മാത്രം വാക്സിന്‍ സ്വീകരിച്ചവരാണ്. രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ച ശേഷമുള്ള വൈറസ് ബാധ 50 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധയുണ്ടായ 87,049 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും കണക്കുകള്‍ വിശദമാക്കുന്നു

Related Articles

Back to top button