IndiaLatest

29 രൂപ നിരക്കില്‍ ‘ഭാരത് അരി’ ഇന്ന് മുതല്‍ വിപണിയില്‍

“Manju”

ന്യൂഡല്‍ഹി: സാധാരണക്കാർക്ക് ആശ്വാസമായി കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന ഭാരത് റൈസ്ബ്രാൻഡിലുള്ള അരി ഇന്ന് വിപണിയില്‍. കിലോഗ്രാമിന് 29 രൂപ നിരക്കിലാവും അരി ചില്ലറ വില്‍പ്പനയ്‌ക്കായി എത്തുക.

നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (നാഫെഡ്), നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷൻ (എൻസിസിഎഫ്), കേന്ദ്രീയ ഭണ്ഡാർ ഔട്ട്‌ലെറ്റുകള്‍ എന്നിവ വഴിയാണ് അരി വില്‍ക്കുക. കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും ഭാരത് അരി ലഭ്യമാക്കും. അഞ്ച്, പത്ത് കിലോ പായ്‌ക്കറ്റുകളിലാകും അരി ലഭിക്കുക.

രാജ്യത്ത് അരിയുടെ വില കുതിച്ചുയർന്നതാണ് ഭാരത് റൈസ് എന്ന ആശയത്തിലേക്ക് കേന്ദ്രസർക്കാരിനെ എത്തിച്ചത്. ഇന്ത്യയിലെ അരിയുടെ ശരാശരി ചില്ലറവില്‍പ്പന വില കിലോഗ്രാമിന് 43.3 രൂപയാണ്. മുൻവർഷത്തെക്കാള്‍ 14.1 ശതമാണ്‌ അരിക്ക് വർദ്ധിച്ചത്. നേരത്തെ നവംബറില്‍ കിലോയ്‌ക്ക് 27.50 രൂപ നിരക്കില്‍ കേന്ദ്ര സർക്കാർ ഭാരത് ആട്ടപുറത്തിറക്കിയിരുന്നു.

Related Articles

Back to top button