KeralaLatest

പാചക വാതകത്തിന് വീണ്ടും വില വര്‍ധിപ്പിച്ചു

“Manju”

കൊച്ചി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന് വീണ്ടും വില വര്‍ധിപ്പിച്ചു. 14.2 കിലോ സിലിന്‍ഡറിന് 25 രൂപയാണ് കൂട്ടിയത്. നിലവില്‍ 841.50 രൂപയാണ് വില. ചൊവ്വാഴ്ച മുതല്‍ 866.50 രൂപയാകും.
കോവിഡ് പ്രതിസന്ധിക്കിടയിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇരുട്ടടി. ജൂണ്‍ 2020 മുതല്‍ കേന്ദ്രസര്‍ക്കാര്‍ എല്‍പിജി സബ്സിഡി ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നേരിട്ട് നിക്ഷേപിക്കുന്ന പദ്ധതി നിര്‍ത്തലാക്കിയിരുന്നു.

ഫലത്തില്‍ സബ്സിഡി തന്നെ ഇല്ലാതായ അവസ്ഥയാണ് രാജ്യത്ത്. പെട്രോളിയം ഉല്പന്നങ്ങളുടെ വിലക്കയറ്റം തടഞ്ഞ് ജനങ്ങളെ സഹായിക്കാന്‍ നടപ്പാക്കി വന്ന സബ്ഡികളാണ് രാജ്യത്ത് പൂര്‍ണമായി ഇല്ലാതാകുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആദ്യം പെട്രോളിന്റെയും പിന്നീട് മോദി സര്‍ക്കാര്‍ വന്നശേഷം ഡീസലിന്റെയും സബ്സിഡി നിര്‍ത്തലാക്കി.

Related Articles

Back to top button