IndiaLatest

സംവിധായകൻ കരൺ ജോഹറിന് മുംബൈ പൊലീസിന്‍റെ സമൻസ്

“Manju”

 

നടൻ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ കരൺ ജോഹറിന്‍റെ മൊഴിയെടുക്കാന്‍ പൊലീസ്.

മൊഴി രേഖപ്പെടുത്താൻ ഹാജരാകമെന്നാവശ്യപ്പെട്ട് കരണിന് പൊലീസ് സമൻസ് അയച്ചു. കേസിൽ കരൺ ജോഹറിന്‍റെ നിർമ്മാണ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷൻസ് സിഇഒ അപൂർവ മെഹ്തയ്ക്കും സമൻസ് അയച്ചിട്ടുണ്ട്.

മൊഴി രേഖപ്പെടുത്താൻ ഹാജരാകമെന്നാവശ്യപ്പെട്ട് കരണിന് പൊലീസ് സമൻസ് അയച്ചു. കേസിൽ കരൺ ജോഹറിന്‍റെ നിർമ്മാണ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷൻസ് സിഇഒ അപൂർവ മെഹ്തയ്ക്കും സമൻസ് അയച്ചിട്ടുണ്ട്.കരൺ ജോഹറിന്‍റെ മാനേജറായ രേഷ്മ ഷെട്ടിയുടെ മൊഴിയും നേരത്തെ രേഖപ്പെടുത്തിയിരുന്നു. പ്രമുഖ സംവിധായകരുടെയും താരങ്ങളുടെയും അടക്കം നാൽപ്പതോളം പേരുടെ മൊഴികളാണ് സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ രേഖപ്പെടുത്തിയത്.

ഇക്കഴിഞ്ഞ ജൂൺ പതിനാലിനാണ് ബാന്ദ്രയിലെ വസതിയിൽ സുശാന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കരിയറിന്‍റെ ഉയർച്ചയിൽ നിന്നിരുന്ന സമയത്ത് താരത്തി‍ന്‍റെ മരണം ഏവരെയും ‍ഞെട്ടിച്ചിരുന്നു.

Related Articles

Back to top button