LatestThiruvananthapuram
പൂവിന് തീ വില
തിരുവനന്തപുരം ;ഓണം വിപണിയില്‍ പൂവിന് തീ വില. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പൂവിന് ഇരട്ടിവിലയാണ് വിപണിയില്‍. ഒരു കിലോ ജമന്തിക്ക് 500 രൂപയാണ്. റോസിന് 600 രൂപയായി. വയലറ്റ് പൂവിന് കിലോയ്ക്ക് 700 രൂപയാണ് വില.
ഓണപ്പൂക്കളത്തിനായി കൂടുതലും ഉപയോഗിക്കുന്നത് ജമന്തിയും വയലറ്റ് പൂവും തന്നെയാണ്. ഈ പൂക്കള്‍ക്ക് വില കൂടുന്നത് സാധാരണക്കാരന് പൂക്കളമൊരുക്കുന്നതിന് പ്രതിസന്ധിയാകും. പൂക്കളത്തിനായി ഉപയോഗിച്ചുവരുന്ന മറ്റ് പൂക്കളായ ബന്ദി, മുല്ല തുടങ്ങിയവയ്ക്കും വില ഇരട്ടി തന്നെ.