IndiaLatest

സൈന്യങ്ങള്‍ പിന്മാറിത്തുടങ്ങിയെന്ന് പ്രതിരോധ മന്ത്രി

“Manju”

Image result for സൈന്യങ്ങള്‍ പിന്മാറിത്തുടങ്ങിയെന്ന് പ്രതിരോധ മന്ത്രി

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പരസ്‌പരം ധാരണയായെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പാങ്കോങ് തടകത്തിന്റെ തെക്കന്‍ തീരത്ത് നിന്നും വടക്കന്‍ തീരത്തു നിന്നും പിന്മാറാനാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായത്. പാങ്കോങ് തീരത്ത് പട്രോളിംഗ് നിര്‍ത്താനും നേരത്തെ ഇരു സൈന്യങ്ങളും നടത്തി വന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും പരസ്പര ധാരണയായി. സൈന്യങ്ങളുടെ പിന്‍മാറ്റം പൂര്‍ത്തിയായ ശേഷം 48 മണിക്കൂറില്‍ കമാന്‍ഡര്‍ തല ചര്‍ച്ചയിലൂടെ മറ്റ് കാര്യങ്ങളില്‍ തീരുമാനമെടുക്കും.

എന്നാല്‍ ചൈനീസ് സേന ഫിംഗര്‍ എട്ടിലേക്ക് പിന്‍മാറും. ഇന്ത്യയുടെ സേന ഫിംഗര്‍ മൂന്നില്‍ നിലയുറപ്പിക്കും. ലഡാക്ക് അതിര്‍ത്തിയില്‍ നിന്നും ഇരു സൈന്യങ്ങളും പിന്‍മാറിത്തുടങ്ങി. ഇന്ത്യ ഒരിഞ്ച് വിട്ടുവീഴ്ചയില്ലാതെയാണ് ധാരണയിലെത്തിയതെന്ന് രാജ്നാഥ് സിംഗ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ അറിയിച്ചു. പാങ്കോങ് തടാകതീരത്ത് ഇന്ത്യന്‍ സേന വെല്ലുവിളി ശക്തമായി നേരിട്ടു. രണ്ടു സേനകളും രണ്ടായിരത്തി ഇരുപതിന്റെ തുടക്കത്തിലെ സ്ഥിതിയിലേക്ക് മാറണം എന്നാവശ്യപ്പെട്ടു.

Related Articles

Back to top button