IndiaLatest

മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ രോഗവ്യാപനം അതീവരൂക്ഷം

“Manju”

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ രോഗവ്യാപനം അതീവ രൂക്ഷമായി. ഡൽഹിയിൽ ആദ്യ ദിവസം നടത്തിയ റാപിഡ് ആന്റിജൻ പരിശോധനയിൽ 456 പേർക്ക് രോഗം സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 3752 പേർക്ക് രോഗം സ്ഥീരികരിച്ചു. തമിഴ്‌നാട്ടിൽ 2141 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകൾ 52334 ആയി. ചെന്നൈയിൽ മാത്രം 37020 രോഗികൾ. സംസ്ഥാനത്ത് 49 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 625 ആയി. ഡൽഹിയിൽ 24 മണിക്കൂറിനിടെ 2877 പുതിയ കേസുകളും 65 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 49979ഉം മരണം 1969ഉം ആയി. 193 കണ്ടെന്റ്‌മെന്റ് സോണുകളിൽ 7040 പേരെ റാപിഡ് ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കി. ഇവരിൽ 456 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിൽ 24 മണിക്കൂറിനിടെ 31 മരണവും 510 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. പശ്ചിമ ബംഗാളിൽ 12 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.

അതേസമയം, ആരോഗ്യപ്രവർത്തകർക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

Related Articles

Check Also
Close
Back to top button