India

‘ഞാൻ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരും: സൂചന നൽകി ശശികല

“Manju”

ചെന്നൈ: രാഷ്ട്രീയത്തിലേക്ക് തിരികെ വരുമെന്ന് സൂചന നൽകി വി.കെ ശശികല. എഐഡിഎംകെ പാർട്ടി പ്രവർത്തകന് അയച്ച സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊറോണ പ്രതിസന്ധി തീർന്ന് കഴിഞ്ഞാൽ താൻ പാർട്ടിയെ നേരെയാക്കുമെന്ന് ശബ്ദ സന്ദേശത്തിൽ ശശികല പറയുന്നു. ശശികലയുടെ ഈ ശബ്ദ സന്ദേശമാണ് ഇപ്പോൾ തമിഴകത്ത് പ്രധാന ചർച്ചാ വിഷയം.

ശശികലയും ഒരു പാർട്ടി പ്രവർത്തകനും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ റെക്കോർഡ് ചെയ്ത വോയിസ് ക്ലിപ്പാണ് പ്രചരിക്കുന്നത്. ‘ഞാൻ തീർച്ചയായും മടങ്ങിവരും, വിഷമിക്കേണ്ട, നമ്മൾ തീർച്ചയായും പാർട്ടിയെ നേരെയാക്കും. ധൈര്യമായി ഇരിക്കുക. കൊറോണ പ്രതിസന്ധി കഴിഞ്ഞാൽ ഞാൻ എത്തും’ എന്നാണ് സന്ദേശത്തിൽ പറഞ്ഞിരുന്നത്.

ഫെബ്രുവരി എട്ടിനാണ് ശശികല ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്ന് മോചിതയായത്. ശശികലയുടെ തിരിച്ചുവരവ് തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു പലരും കരുതിയത്. എന്നാൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുമെന്ന് മാർച്ച് 3 ന് ശശികല പ്രഖ്യാപിച്ചിരുന്നു. ഇത് കഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുൻപാണ് ശശികല വീണ്ടും രാഷ്ട്രീയത്തിലേക്ക് വരുന്നതായി സൂചന നൽകിയിരിക്കുന്നത്.

Related Articles

Back to top button