IndiaLatestSports

ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് ബിന്നി വിരമിച്ചു

“Manju”

സ്റ്റുവര്‍ട്ട് ബിന്നി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു |  Southlive
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇന്ത്യയ്ക്കായി 23 മത്സരങ്ങള്‍ ബിന്നി കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷവും അഭിമാനവുമാണ് എന്നാണ് സ്റ്റുവര്‍ട്ട് ബിന്നിയുടെ പ്രതികരണം. തന്നിലര്‍പ്പിച്ച വിശ്വാസത്തിന് ബിസിസിഐക്കും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും പരിശീലകര്‍ക്കും സെലക്ടര്‍മാര്‍ക്കും ക്യാപ്റ്റന്‍മാര്‍ക്കും താരം നന്ദി പറഞ്ഞു. കുടുംബത്തിന്റെ പിന്തുണയില്ലായിരുന്നെങ്കില്‍ ക്രിക്കറ്റ് കരിയറില്‍ ഒന്നും സാധ്യമാവുകയില്ലായിരുന്നു എന്നും സ്റ്റുവര്‍ട്ട് ബിന്നി വ്യക്തമാക്കി.
2014ല്‍ ബംഗ്ലാദേശിനെതിരെ ഏകദിനത്തില്‍ നാല് റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ഏറ്റവും ശ്രദ്ധേയ പ്രകടനം. ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്. മുപ്പത്തിയേഴുകാരനായ സ്റ്റുവര്‍ട്ട് ബിന്നി ആറ് ടെസ്റ്റുകളിലും 14 ഏകദിനങ്ങളിലും മൂന്ന് ടി20കളിലുമാണ് ടീം ഇന്ത്യയെ പ്രതിനിധീകരിച്ചത്. 17 വര്‍ഷത്തോളം നീണ്ട ഫസ്റ്റ് ക്ലാസ് കരിയറില്‍ 95 മത്സരങ്ങള്‍ സ്വന്തം സംസ്ഥാനമായ കര്‍ണാടകയ്ക്കായി കളിച്ചു. ഫസ്റ്റ് ക്ലാസ് കരിയറില്‍ 4796 റണ്‍സും 146 വിക്കറ്റും പേരിലുണ്ട്.
ഇന്ത്യന്‍ കുപ്പായത്തില്‍ സ്റ്റുവര്‍ട്ട് ബിന്നിയുടെ ഏറ്റവും മികച്ച പ്രകടനം 2014ലെ ബംഗ്ലാദേശ് പര്യടനത്തിലായിരുന്നു. മിര്‍പുരില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 6/4 പ്രകടനവുമായി ഫോര്‍മാറ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനം നടത്തി. 2015 ഏകദിന ലോകകപ്പ് സ്‌ക്വാഡിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. 2016ലാണ് അവസാനമായി ബിന്നി അന്താരാഷ്ട്ര മത്സരം കളിച്ചത്.

Related Articles

Back to top button