LatestThiruvananthapuram
കുട്ടികളുമായി ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതും ഒഴിവാക്കണം; ആരോഗ്യമന്ത്രി
തിരുവനന്തപുരം ;സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഒത്തുചേരലുകള്‍ കഴിവതും ഒഴിവാക്കണം. സ്വയം പ്രതി പ്രതിരോധ നടപടികള്‍ സ്വീകരിക്കണം അതിന്റെ ഭാഗമായി ബന്ധുവീടുകളിലെ സന്ദര്‍ശനം പരമാവധി ഒഴിവാക്കണം.
ഇതുവരെയും കുട്ടികള്‍ക്ക് വാക്സിന് ലഭ്യമായിട്ടില്ലാത്തതിനാല്‍ അവരെ കൂടുതല്‍ ശ്രദ്ധിക്കണം. കുട്ടികളുമായി പുറത്തുപോകുന്നതും ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതും ഒഴിവാക്കണം. വ്യാപനം തടയുന്നതിനായി വ്യക്തിപരമായ ഇടപെടല്‍ ഉണ്ടാകണമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു.