KeralaLatest

മഞ്ചേരിയിലും പെരിന്തല്‍മണ്ണയിലും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ അനുമതി

“Manju”

മലപ്പുറം: മഞ്ചേരിയിലും പെരിന്തല്‍മണ്ണയിലും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കി കേന്ദ്രം. ജില്ലയില്‍ 4 ഇടങ്ങളില്‍ ഓക്സിജന്‍ ടാങ്കുകള്‍ സ്ഥാപിക്കാന്‍ ഉള്ള നടപടികളും അവസാന ഘട്ടത്തില്‍ ആണ്. കേന്ദ്രം നിര്‍മാണത്തിന് അനുമതി നല്‍കിയതോടെ നിര്‍ത്തിവെച്ച നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചു.
അന്തരീക്ഷ വായുവില്‍ നിന്ന് ഓക്സിജന്‍ വേര്‍തിരിച്ച്‌ എടുക്കാന്‍ കഴിയുന്ന നിര്‍ദിഷ്ട പ്ലാന്റുകളുടെ ശേഷി മിനിറ്റില്‍ 10000 ലിറ്റര്‍ ഓക്സിജന്‍ ആണ്.
എന്‍ എച് ആര്‍ ഐ ആണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ പ്ലാന്റ് നിര്‍മിക്കുന്നത്. പ്ലാന്‍റ് സ്ഥാപിക്കാന്‍ മെന്‍സ് ഹോസ്റ്റലിനു സമീപം 1500 ചതുരശ്രയടിയില്‍ അഞ്ചു മീറ്റര്‍ ഉയരത്തില്‍ ഒറ്റനിലക്കെട്ടി ടമാണ് പണിയുന്നത്.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ പ്ലാന്റിന് കേന്ദ്രം അനുമതി നല്‍കാത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചിരുന്നു. എംപിമാര്‍ ആയ ഇ.ടി. മുഹമ്മദ് ബഷീര്‍, അബ്ദുസമദ് സമദാനി, രാഹുല്‍ ഗാന്ധി, പികെ കുഞ്ഞാലിക്കുട്ടി അടക്കം ഉള്ള എംഎല്‍എമാര്‍ ഇവിടെ പ്ലാന്റ് വരേണ്ടതിന്റെ ആവശ്യകത കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ആണ് മഞ്ചേരി മെഡിക്കല്‍ കോളേജിലും പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലും ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്.

Related Articles

Back to top button